വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വധു തന്‍റെ ഒരു കൂട്ടം സുഹൃത്തുക്കളെ ഒരു ആഡംബര റസ്റ്റോറന്‍റിലേക്ക് ക്ഷണിച്ചു. റസ്റ്റോറന്‍റിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ആഘോഷ രാവായി മെഹന്തി നൈറ്റാണ് അവിടെ സംഘടിപ്പിച്ചത്. എല്ലാവരും ഭക്ഷണവും കഴിച്ച് കഴിഞ്ഞു. ഇതോടെ അപ്രതീക്ഷിതമായി കഴിച്ച ഭക്ഷണത്തിന്‍റെ പണം നൽകാന്‍ ചടങ്ങിൽ പങ്കെടുത്ത എല്ലാവരോടും വധു ആവശ്യപ്പെട്ടു. 15,000 രൂപ വീതമാണ് യുവതി ആവശ്യപ്പെട്ടത്. വധുവിന്റെ സുഹൃത്തായ യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് വന്നവരെല്ലാവരും ബില്ല് പങ്കുവെച്ച് നൽകണമെന്നും അതിലേക്ക് 15,000 രൂപ വേണമെന്നും യുവതി ആവശ്യപ്പെട്ടത്. ആ സമയം തന്‍റെ കയ്യിൽ പണമില്ലാതിരുന്നതിനാൽ അത് തനിക്ക് വലിയൊരു നിരാശയായി അനുഭവപ്പെട്ടുവെന്നുമാണ് യുവതി പോസ്റ്റിൽ പറയുന്നത്. തനിക്ക് മാത്രമല്ല വിരുന്നിൽ പങ്കെടുത്ത നിരവധി പേർക്കും സമാന അനുഭവമുണ്ടായെന്നും യുവതി എഴുതി. വിരുന്നിൽ ഭക്ഷണപാനീയങ്ങളുടെ ഒരു പ്രത്യേക മെനു തന്നെ ഉണ്ടായിരുന്നു. പാനീയങ്ങളിൽ വിലകൂടിയ മദ്യവും നിരവധി കുപ്പി ഷാംപെയ്‌നും ഉൾപ്പെട്ടിരുന്നുവെന്നും യുവതി പറഞ്ഞു. കുറിപ്പ് വൈറൽ ആയതോടെ ഇത്തരത്തിൽ ഒരു സംഭവം ആദ്യമായാണ് കേൾക്കുന്നതെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









