Shah Rukh Khan's Mannat: ഷാരൂഖ് ഖാന്റെ മുബൈയിലെ വസതിയായ മന്നത്തിൽ പരിശോധന; തീരേദശ നിയന്ത്രണ മേഖലയിൽ നിയമലംഘനമെന്ന് പരാതി

Mannat Illegal Construction: മന്നത്തിൽ നടത്തുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങൾ ലംഘിച്ചാണെന്ന പരാതിയെ തുടർന്നാണ് പരിശോധന.

Written by - Zee Malayalam News Desk | Last Updated : Jun 21, 2025, 02:36 PM IST
  • 2025 മെയ് മാസത്തിലാണ് മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്
  • ​ഗ്രേഡ്3 പൈതൃക സ്വത്താണ് മന്നത്ത്
Shah Rukh Khan's Mannat: ഷാരൂഖ് ഖാന്റെ മുബൈയിലെ വസതിയായ മന്നത്തിൽ പരിശോധന; തീരേദശ നിയന്ത്രണ മേഖലയിൽ നിയമലംഘനമെന്ന് പരാതി

മുംബൈ: ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ വനംവകുപ്പും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും പരിശോധന നടത്തി. ബ്രാന്ദയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിലെ നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായാണ് ബിഎംസി, വനംവകുപ്പ് അധികൃതർ എത്തിയത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഘം പരിശോധന നടത്തിയത്.

തീരദേശ നിയന്ത്രണ മേഖല നിയമങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ്, ബിഎംസി ഉദ്യോ​ഗസ്ഥർ അടങ്ങുന്ന സംയുക്ത സംഘം പരിശോധന നടത്തിയത്. അധികൃതർ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകുമെന്ന് മന്നത്തിന്റെ പ്രതിനിധികൾ അറിയിച്ചതായാണ് വിവരം.

ALSO READ: നികുതി വെട്ടിച്ചു? നടന്‍ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്

വനംവകുപ്പിനെ സഹായിക്കുകയാണ് തങ്ങളുടെ പങ്കെന്നും ഇതിനപ്പുറത്തേക്ക് നേരിട്ടുള്ള ഇടപെടൽ ഒന്നും തന്നെയില്ലെന്നും ഒരു ബിഎംസി ഉദ്യോ​ഗസ്ഥൻ പറഞ്ഞു. പരിശോധനയിലെ കണ്ടെത്തലുകളുടെ സംക്ഷിപ്ത രൂപം ജൂൺ 21ന് രാവിലെ പതിനൊന്നോടെ പരാതിക്കാരന് സമർപ്പിക്കുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

അം​ഗീകൃത പ്ലാനുകളിൽ നിന്ന് മാറ്റമോ അം​ഗീകാരമില്ലാത്ത നിർമാണമോ ഉണ്ടായിട്ടുണ്ടോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കും. 2025 മെയ് മാസത്തിലാണ് മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മനത്ത് ​ഗ്രേഡ്3 പൈതൃക സ്വത്താണ്. മുൻപ് വില്ല വിയന്ന എന്നാണ് അറിയപ്പെട്ടിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News