കനത്ത മഴയെ തുടര്‍ന്ന് മുംബൈ-ഗോവ ദേശീയ പാതയിലെ പാലം തകര്‍ന്നു; 22 പേരെ കാണാതായി

കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 2വീണ്ട് രണ്ട് ബസുകള്‍ ഒഴുക്കില്‍പെട്ടു. ഇന്നലെ അര്‍ധ രാത്രിയോടെ നടന്ന അപകടത്തില്‍ 22 പേരെ കാണാതായതാണ് പ്രാഥമിക നിഗമനം. മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലമാണ് തകര്‍ന്നത്. പാലത്തിന്‍റെ 80 ശതമാനത്തോളം ഭാഗം ഒലിച്ച് പോയെന്നാണ് ലഭിക്കുന്ന വിവരം. ബസുകളെ കൂടാതെ നിരവധി വാഹനങ്ങള്‍ ഒഴുകി പോയതായും റിപ്പോര്‍ട്ടുണ്ട്.

Last Updated : Aug 3, 2016, 11:34 AM IST
കനത്ത മഴയെ തുടര്‍ന്ന് മുംബൈ-ഗോവ ദേശീയ പാതയിലെ പാലം തകര്‍ന്നു; 22 പേരെ കാണാതായി

മുംബൈ: കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 2വീണ്ട് രണ്ട് ബസുകള്‍ ഒഴുക്കില്‍പെട്ടു. ഇന്നലെ അര്‍ധ രാത്രിയോടെ നടന്ന അപകടത്തില്‍ 22 പേരെ കാണാതായതാണ് പ്രാഥമിക നിഗമനം. മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലമാണ് തകര്‍ന്നത്. പാലത്തിന്‍റെ 80 ശതമാനത്തോളം ഭാഗം ഒലിച്ച് പോയെന്നാണ് ലഭിക്കുന്ന വിവരം. ബസുകളെ കൂടാതെ നിരവധി വാഹനങ്ങള്‍ ഒഴുകി പോയതായും റിപ്പോര്‍ട്ടുണ്ട്.

 

 

രണ്ട് സമാന്തര പാലങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.  മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന പഴയ പാലവും, ഗോവയില്‍ നിന്ന് മുംബൈയിലേക്കും പോകുന്ന പുതിയ പാലവും. ഇതില്‍ പഴയ പാലമാണ് ഒലിച്ചു പോയത്. ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച പാലമാണിത്.

 

 

 പഴയ പാലം തകര്‍ന്ന ഉടന്‍ തന്നെ പുതിയ പാലത്തിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാഫിസിന്‍റെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Trending News