പാകിസ്താന്റെ വെടിനിർത്തൽ ലംഘനങ്ങൾക്ക് പിന്നാലെ സിയാൽകോട്ടിലെ ഭീകരരുടെ ലോഞ്ച് പാഡ് ബിഎസ്എഫ് തകർത്തു. സിയാൽകോട്ടിലെ ലൂണിയിലെ ഭീകരരുടെ ലോഞ്ച് പാഡാണ് ബിഎസ്എഫ് തകർത്തത്. ജമ്മു സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിവയ്പ്പ് ആരംഭിച്ചിരുന്നു. തുടർന്നാണ് ബിഎസ്എഫ് തിരിച്ചടിച്ചത്.
ഇന്ത്യയ്ക്കുനേരെ ഡ്രോണുകള്‍ പ്രയോഗിക്കുന്ന ലോഞ്ച് പാഡുകളാണ് തകര്‍ത്തത്. ബിഎസ്എഫ് തന്നെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പാക് സൈനിക പോസ്റ്റുകളും തകര്‍ത്തതായാണ് വിവരം. പാക് പ്രൊജക്ടൈലുകളും (തോക്കുകളില്‍നിന്ന് തൊടുക്കുന്ന മിൈസല്‍) തകര്‍ത്തു.
Watch: BSF destroys a terrorist launch pad at Looni, District Sialkot opposite Akhnoor area. Video by BSF: pic.twitter.com/fYMUTjM1rP
— Sidhant Sibal (@sidhant) May 10, 2025
ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്. അഖ്‌നൂർ പ്രദേശത്തിന് എതിർവശത്തുള്ള സിയാൽകോട്ട് ജില്ലയിലെ ലൂണിയിലുള്ള തീവ്രവാദ ലോഞ്ച് പാഡ് പൂർണ്ണമായും തകർത്തുവെന്നും ബിഎസ്‌എഫ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭാഗത്ത് ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേ









