ഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പാക് റേഞ്ചര്‍മാര്‍ പിടികൂടി. പഞ്ചാബ് അതിര്‍ത്തിയില്‍ ആണ് സംഭവം. ബിഎസ്എഫ് 182-ാം ബറ്റാലിയിലെ കോണ്‍സ്റ്റബിള്‍ ആയ പികെ സിങിനെ ആണ് പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ പിടിച്ചുവച്ചിരിക്കുന്നത്. ഇദ്ദേഹത്തെ മോചിപ്പിക്കുന്നത് സംബന്ധിച്ച നടപടികൾ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച ആയിരുന്നു സംഭവം നടന്നത്. പഞ്ചാബിലെ ഫെറോസ്പുര്‍ അതിര്‍ത്തിയില്‍ വച്ചാണ് പികെ സിങ്ങിനെ പാകിസ്താന്‍ റേഞ്ചര്‍മാര്‍ പിടികൂടിയത്. പ്രദേശത്തെ കര്‍ഷകര്‍ക്കൊപ്പം തണലുള്ള ഭാഗത്തേക്ക് നീങ്ങിയതായിരുന്നു പികെ സിങ്. ഈ സമയം അദ്ദേഹം യൂണിഫോമിലായിരുന്നു. കൈവശം സര്‍വ്വീസ് റൈഫിളും ഉണ്ടായിരുന്നു.
പികെ സിങ് ആ സമയം ഡ്യൂട്ടിയില്‍ ആയിരുന്നു. ഇന്ത്യ- പാക് അതിര്‍ത്തിയിലെ ഗേറ്റ് നമ്പര്‍ 208/1 ന് സമീപം ആണ് സംഭവം. അതിര്‍ത്തിവേലിയ്ക്കും സീറോ ലൈനിനും ഇടയിലുള്ള കൃഷിയിടത്തേക്ക് കര്‍ഷകരെ അനുഗമിക്കുകയായിരുന്നു പികെ സിങ് എന്നാണ് വിവരം. അപ്പോഴാണ് തണലിലേക്ക് നീങ്ങവേ അബദ്ധത്തില്‍ അതിര്‍ത്തി കടന്നത്. ഇത് ശ്രദ്ധയില്‍ പെട്ട പാക് റേഞ്ചര്‍മാര്‍ ഉടന്‍ തന്നെ പികെ സിങിനെ പിടികൂടുകയായിരുന്നു.
പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ, പാകിസ്താനെതിരെ നിലപാടുകള്‍ കടുപ്പിച്ച സാഹചര്യത്തില്‍ ഏറെ ഗൗരവത്തോടെയാണ് ഈ സംഭവത്തെ കാണുന്നത്. ഇന്ത്യയുടേയും പാകിസ്താന്റേയും സൈന്യങ്ങള്‍ തമ്മില്‍ വിഷയത്തില്‍ ഫ്‌ലാഗ് മീറ്റിങ് നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









