ന്യൂഡൽഹി: ആർഎസ് പുരയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുണ്ടായ പാക് വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് കൊല്ലപ്പെട്ടത്. ഇന്നലെ നടന്ന വെടിവയ്പ്പിൽ മുഹമ്മദ് ഇംതിയാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പാക് ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. ഒരു ബിഎസ്എഫ് അതിര്‍ത്തി പോസ്റ്റിനെ ധീരമായി നയിക്കുന്നതിനിടെയാണ് മുഹമ്മദ് ഇംതിയാസിന് പരിക്കേറ്റതെന്ന് ബിഎസ്എഫ് എക്‌സില്‍ കുറിച്ചു. മുഹമ്മദ് ഇംതിയാസിന്റെ വിയോഗത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.