BSF Jawan Purnam Kumar Shaw: പാകിസ്താൻ പിടികൂടിയ ഇന്ത്യൻ സൈനികനെ വിട്ടയച്ചു; ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ ഇന്ത്യയിലെത്തി

BSF Jawan Returned To India: അബദ്ധത്തിൽ അതിർത്തി കടന്നപ്പോഴാണ് ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്തത്.

Written by - Zee Malayalam News Desk | Last Updated : May 14, 2025, 12:02 PM IST
  • പാകിസ്താൻ സേനയുമായി ജവാന്റെ മോചനത്തിനായി നിരവധി ചർച്ചകൾ നടത്തിയിരുന്നു
  • ഇന്ത്യയുടെയും പാകിസ്താന്റെയും ഡിജിഎംഒമാർ തമ്മിൽ നടത്തിയ ചർച്ചയിലും ജവാന്റെ വിഷയം ചർച്ചയായിരുന്നു
BSF Jawan Purnam Kumar Shaw: പാകിസ്താൻ പിടികൂടിയ ഇന്ത്യൻ സൈനികനെ വിട്ടയച്ചു; ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ ഇന്ത്യയിലെത്തി

ന്യൂഡൽഹി: അതിർത്തി കടന്നുവെന്ന് ആരോപിച്ച് പാകിസ്താൻ കസ്റ്റഡിയിൽ എടുത്ത ബിഎസ്എഫ് ജവാൻ ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു. ഏപ്രിൽ 23ന് ആണ് പഞ്ചാബിൽ നിന്ന് അതിർത്തി കടന്നുവെന്ന് ആരോപിച്ച് ബിഎസ്എഫ് ജവാനെ പാകിസ്താൻ പിടികൂടിയത്. വാ​ഗ-അട്ടാരി അതിർത്തി വഴി ബുധനാഴ്ച രാവിലെ പത്തരയോടെ പ്രോട്ടോകോൾ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം.

ബിഎസ്എഫിന്റെ 182-ാം ബറ്റാലിയൻ അം​ഗമാണ് പികെ ഷാ എന്ന പൂർണം കുമാർ ഷാ. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ നിന്നാണ് ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്തത്. അബദ്ധത്തിൽ അതിർത്തി കടന്നപ്പോഴാണ് ഇദ്ദേഹം പിടിയിലായത്. പാകിസ്താൻ സേനയുമായി ജവാന്റെ മോചനത്തിനായി നിരവധി ചർച്ചകൾ നടത്തിയിരുന്നു.

ALSO READ: ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; 3 ലഷ്കർ-ഇ-തൊയ്ബ ഭീകരരെ വധിച്ചു

ഇന്ത്യയുടെയും പാകിസ്താന്റെയും ഡിജിഎംഒമാർ തമ്മിൽ നടത്തിയ ചർച്ചയിലും ജവാന്റെ വിഷയം ചർച്ചയായിരുന്നു. ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിന് പകരമായി പാകിസ്താനെതിരെ ഇന്ത്യ കടുത്ത സൈനിക നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് പികെ ഷായെ പാകിസ്താൻ പിടികൂടിയത്. മുൻപ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പിടിയിലായപ്പോഴും വാ​ഗ അട്ടാരി അതിർത്തി വഴിയാണ് പാകിസ്താൻ കൈമാറിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News