രാജ്പഥില്‍ കയ്യടി നേടിയത് പെണ്‍കരുത്ത്

രാജ്യത്തിന്‍റെ കരുത്തും പ്രൗഡിയും വൈവിധ്യവും വിളിച്ചോതിയ റിപ്പബ്ലിക് ദിന പരേഡില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വച്ച് ബി.എസ്.എഫിലെ വനിത അംഗങ്ങള്‍ കയ്യടി നേടി. സീമാഭവാനി എന്ന പേരില്‍ അറിയപ്പെടുന്ന ബി.എസ്.എഫിലെ ഡെയര്‍ഡെവിള്‍ സംഘമാണ് ബൈക്കില്‍ സാഹസികപ്രകടനം കാഴ്ച വച്ചത്. 

Last Updated : Jan 26, 2018, 12:27 PM IST
രാജ്പഥില്‍ കയ്യടി നേടിയത് പെണ്‍കരുത്ത്

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ കരുത്തും പ്രൗഡിയും വൈവിധ്യവും വിളിച്ചോതിയ റിപ്പബ്ലിക് ദിന പരേഡില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വച്ച് ബി.എസ്.എഫിലെ വനിത അംഗങ്ങള്‍ കയ്യടി നേടി. സീമാഭവാനി എന്ന പേരില്‍ അറിയപ്പെടുന്ന ബി.എസ്.എഫിലെ ഡെയര്‍ഡെവിള്‍ സംഘമാണ് ബൈക്കില്‍ സാഹസികപ്രകടനം കാഴ്ച വച്ചത്. 

കുതിച്ച് പാഞ്ഞെത്തുന്ന ബുള്ളറ്റില്‍ നില തെറ്റാതെ നിന്ന് സല്യൂട്ട് ചെയ്ത ബി.എസ്.എഫ് വനിത കേഡറ്റിനെ കണ്ടപ്പോള്‍ രാഷ്ട്രപതി രാംനാഫ് കോവിന്ദ് അത്ഭുതത്തോടെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. കാണികളെ ഞെട്ടിക്കുന്ന പ്രകടനമാണ് ബുള്ളറ്റില്‍ എത്തിയ വനിതാ സംഘം കാഴ്ച വച്ചത്. 

വനിതാ കേഡറ്റുകളുടെ പ്രകടനം കണ്ട് സ്മൃതി ഇറാനി അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ഇരിപ്പടങ്ങളില്‍ നിന്ന് എണീറ്റ് കയ്യടിച്ചു. 27 പേരുടെ സംഘമാണ് 350 സിസി ബുള്ളറ്റ് ബൈക്കില്‍ സാഹസികപ്രകടനം കാഴ്ച വച്ചത്. ചരിത്രത്തിലാദ്യമായാണ് രാജ്പഥില്‍ വനിതകളുടെ ബൈക്കഭ്യാസ പ്രകടനം അരങ്ങേറുന്നത്. 

വീഡിയോ കാണാം. 

 

 

More Stories

Trending News