മുന്‍ BSP എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയ നടപടി ജനാധിപത്യത്തെ കൊല്ലുന്നവര്‍ക്കുള്ള ക്ലീന്‍ ചിറ്റ്...!! മായാവതിയ്ക്കെതിരെ പ്രിയങ്കാ ഗാന്ധി

  കോണ്‍ഗ്രസിനെയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ടിനെയും ഒരു  പാഠം പഠിപ്പിക്കുമെന്ന BSP അദ്ധ്യക്ഷ  മായാവതിയുടെ  പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും AICC ജനറല്‍ സെക്രട്ടറിയുമായ   പ്രിയങ്കാ ഗാന്ധി (Priyanka Gandhi) ..... 

Last Updated : Jul 28, 2020, 03:42 PM IST
മുന്‍ BSP എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയ നടപടി ജനാധിപത്യത്തെ കൊല്ലുന്നവര്‍ക്കുള്ള ക്ലീന്‍ ചിറ്റ്...!!   മായാവതിയ്ക്കെതിരെ  പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി:  കോണ്‍ഗ്രസിനെയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ടിനെയും ഒരു  പാഠം പഠിപ്പിക്കുമെന്ന BSP അദ്ധ്യക്ഷ  മായാവതിയുടെ  പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും AICC ജനറല്‍ സെക്രട്ടറിയുമായ   പ്രിയങ്കാ ഗാന്ധി (Priyanka Gandhi) ..... 

ബി എസ്  പി (BSP)യെ  ബിജെപിയുടെ  അപ്രഖ്യാപിത വക്താക്കള്‍ എന്നാണ്   പ്രിയങ്ക വിശേഷിപ്പിച്ചത്. ബിജെപിയുടെ "അപ്രഖ്യാപിത വക്താക്കള്‍" അവരെ രക്ഷിക്കാനായാണ് വിപ്പ് ഏര്‍പ്പെടുത്തിയത്. പക്ഷെ ജനാധിപത്യത്തെ കൊല്ലുന്നവര്‍ക്ക് നല്‍കുന്ന ക്ലീന്‍ ചിറ്റാണിതെന്നും  പ്രിയങ്ക കുറ്റപ്പെടുത്തി.

"BJPയുടെ അപ്രഖ്യാപിത വക്താക്കള്‍ ബിജെപിയെ സഹായിക്കാനായി വിപ്പ് നടപ്പിലാക്കി. ഇത് വെറുമൊരു വിപ്പല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും കൊല്ലുന്നവര്‍ക്ക് നല്‍കുന്ന ക്ലീന്‍ ചിറ്റാണ്",  പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഗെഹ്‌ലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്നും 6  BSP എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു മായാവതി പറഞ്ഞത്. 
കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാന്‍ പറ്റിയ സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഞങ്ങള്‍ വെറുതെ വിടില്ല. ഞങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കും,  മായാവതി പറഞ്ഞു.

കോണ്‍ഗ്രസ്  തങ്ങളുടെ 6  എംഎല്‍എമാരെ   മോഷ്ടിക്കുകയാണ് ചെയ്തതെന്നും നിയമവിരുദ്ധമായ മാര്‍ഗമാണ് ഇതിന് വേണ്ടി അശോക് ഗെഹ്ലോട്ട് സ്വീകരിച്ചതെന്നും മായാവതി കുറ്റപ്പെടുത്തുന്നു.  അവസരം കാത്തിരിക്കുകയായിരുന്നു തങ്ങള്‍. ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നുവെന്നും മായാവതി പറഞ്ഞു.

Also read: കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ മായാവതി, രാജസ്ഥാനില്‍ BSPയുടെ 'ലയനം' ചോദ്യം ചെയ്ത് സുപ്രീംകോടതിയിലേക്ക്... !!

രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം വേണമെന്നു൦  മായാവതി  ആവശ്യപ്പെട്ടു. തങ്ങളുടെ എംഎല്‍എമാരെ നിയമവിരുദ്ധമായി വശത്താക്കി അധികാരം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.

ബി എസ് പി തങ്ങളുടെ 6 എംഎല്‍എമാര്‍ക്ക്  വിപ്പ് നല്‍കി. അവിശ്വാസ പ്രമേയം വന്നാല്‍ അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കരുതെന്നും എതിര്‍ത്ത് വോട്ട് ചെയ്യണമെന്നുമാണ് വിപ്പ്. ഇത് ലംഘിച്ചാല്‍ ബിഎസ്പി എംഎല്‍എമാര്‍ അയോഗ്യരാകുമെന്നും നേതാക്കള്‍ പറയുന്നു.

എന്നാല്‍, ഇത്  കൂറുമാറ്റമല്ല എന്നും  പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് എംഎല്‍എമാര്‍ സ്പീക്കര്‍ സിപി ജോഷിക്ക് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെന്നും കോണ്‍ഗ്രസ്‌ പറയുന്നു. 

ബി എസ് പി അംഗീകാരമുള്ള ദേശീയ പാര്‍ട്ടിയാണ്. ഒരു സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്‍റെ  അനുമതിയില്ലാതെ മറ്റു പാര്‍ട്ടിയില്‍ ലയിക്കാനാകില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ നാലാം പാരഗ്രാഫില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ബി എസ് പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറയുന്നു.

എന്തായാലും,  കാര്യങ്ങള്‍ അശോക് ഗെഹ്ലോട്ടിന് അത്ര അനുകൂലമായല്ല നീങ്ങുന്നത്‌. അവസരത്തിനുവേണ്ടി കാത്തിരിയ്ക്കുകയായിരുന്ന ബിജെപിയ്ക്ക് മുന്നില്‍ അപ്രതീക്ഷിതമായാണ്  മായാവതി രംഗപ്രവേശം നടത്തിയിരിയ്ക്കുന്നത്... രാജസ്ഥാന്‍  രാഷ്ട്രീയം  വീണ്ടും കലുഷിതമാവുകയാണ്...  

More Stories

Trending News