പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍!!

2019ലെ യൂണിയന്‍ ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. 

Last Updated : Jul 5, 2019, 04:58 PM IST
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍!!

ന്യൂഡല്‍ഹി: 2019ലെ യൂണിയന്‍ ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. 

ബജറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ബജറ്റിനെ "ഹരിത ബജറ്റ്" എന്നാണ് വിശേഷിപ്പിച്ചത്‌. ഈ ബജറ്റ് രാജ്യത്തിന്‌ സമൃദ്ധി നല്‍കുമെന്നും രാജ്യത്തിന്‍റെ വികസനത്തിന്‍റെ വേഗത വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ്‌ ഈ ബജറ്റെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിൽ പുതുതായി ഒന്നും പറയുന്നില്ലെന്ന് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി അഭിപ്രായപ്പെട്ടു. പുതിയ ഇന്ത്യയെ കുറിച്ചാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ, പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ചെയ്തത്. തൊഴിൽ വർധനയ്ക്കായി ഒന്നുംതന്നെ ബജറ്റിൽ ഇല്ലെന്നും ചൗധരി ചൂണ്ടിക്കാട്ടി. 

"അവര്‍ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആണെന്ന മാത്രം. ഒന്നും പുതുതായില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു പുതിയ പദ്ധതി പോലുമില്ല", കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.

 

 

Trending News