Bullet Found: ദുബായിലേക്ക് പോകാനെത്തിയ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയിൽ വെടിയുണ്ട; കേസെടുത്ത് പോലീസ്

Bullet Found Under The Shoe Latest Reports: വെടിയുണ്ട കണ്ടെത്തിയത് എറണാകുളം സ്വദേശിയായ ഷിബു മാത്യുവിന്റെ ഷൂവിന്റെ അടിയിൽ നിന്നാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2025, 02:29 PM IST
  • ദുബായിലേക്ക് പോകാനെത്തിയ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയിൽ വെടിയുണ്ട
  • എറണാകുളം സ്വദേശി ഷിബു മാത്യുവിന്റെ ഷൂവിന്റെ അടിയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്
  • 0.22 എംഎം ലൈവ് ബുള്ളറ്റാണ് ഷൂവിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്
Bullet Found: ദുബായിലേക്ക് പോകാനെത്തിയ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയിൽ വെടിയുണ്ട; കേസെടുത്ത് പോലീസ്

കോയമ്പത്തൂർ: ദുബായിലേക്ക് പോകാനായി കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയില്‍ വെടിയുണ്ട കണ്ടെത്തിയതായി റിപ്പോർട്ട്. എറണാകുളം സ്വദേശി ഷിബു മാത്യുവിന്റെ ഷൂവിന്റെ അടിയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. 

Add Zee News as a Preferred Source

Also Read: അഹമ്മദാബാദ് വിമാന ദുരന്തം: രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

0.22 എംഎം ലൈവ് ബുള്ളറ്റാണ് ഷൂവിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.  സംഭവം നടന്നത് ഞായറാഴ്ചയാണ്.  

2:55 നുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു പിടിയിലായ ഷിബു മാത്യു. യാഹ്‌ട്രയ്ക്ക് മുൻപുള്ള പതിവ് പരിശോധനക്കായി നടത്തിയ സ്കാനിങ്ങിലാണ് ബുള്ളറ്റ് കണ്ടെത്തിയത്.  തുടർന്ന് യാത്രക്കാരനെ പീലമേട് പോലീസിന് കൈമാറുകയും  സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിഒട്ടുണ്ട്. 

Also Read: സൂര്യ-ബുധ-വ്യാഴ സംഗമത്താൽ ബ്രഹമാദിത്യ യോഗം; ഇവർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടം!

കഴിഞ്ഞ 10 വര്‍ഷമായി ദുബായിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഷിബു മാത്യു. വെടിയുണ്ട ഷൂസില്‍ കുടുങ്ങിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഇയാളുടെ യാത്ര മുടങ്ങി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലം മേയർക്കെതിരെ വധഭീഷണി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

മേയർ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ. തിരുവനന്തപുരം വാദേശിയയായ അനിൽ കുമാർ എന്നയാളാണ് പിടിയിലായത്. ഇയാൾ നേരത്തെ മേയറുടെ വീടിന്റെ അടുത്തായിരുന്നു താമസിച്ചത്.

Also Read: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!

ഇയാൾക്കെതിരെ നിരവധി കേസുകൾ പല സ്റ്റേഷനുമായിലായി ഉണ്ടെന്നാണ് പോലീസ് പറയുന്നത്.  അനിൽ കുമാർ കഴിഞ്ഞ ദിവസം മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിനു പുറമെ മേയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി തൊപ്പി ധരിച്ച ഒരു യുവാവ് എത്തി മേയറെ കുറിച്ച് തിരക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ മേയറുടെ ശ്രദ്ധയിൽപ്പെടുത്തി.  

ഇതിനെ തുടർന്നാണ് മേയർ കമ്മീഷണർക്ക് പരാതി നൽകിയതും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ  പിടികൂടുകയുമായിരുന്നു. തനിക്ക് പൊതുവെ ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയർ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News