)
August School Holidays 2025 List: ജൂലൈ മാസം ഇന്നത്തോടെ കഴിയുകയാണ്. നാളെ മുതൽ ആഗസ്റ്റ് മാസം തുടങ്ങും. ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഞായറാഴ്ച വരുന്നുണ്ട്. അത് കഴിഞ്ഞ് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ കാത്തിരിക്കുന്ന രക്ഷാബന്ധൻ വരുന്നു. രക്ഷാബന്ധൻ ജൂലൈ 9 നാണ്. ഇതോടെ ആഗസ്റ്റ് മാസത്തിലെ അവധി ത്യങ്ങളുടെ തുടക്കം കുറിക്കുകയാണ് എന്ന് വേണം പറയാൻ. ആഗസ്റ്റ് മാസത്തിലെ അവധി ദിനത്തിന്റെ കലണ്ടർ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇന്ന് തന്നെ നോക്കിക്കോളൂ. കാരണം എത്ര ദിവസമാണ് ആഗസ്റ്റിൽ അവധി ഉണ്ടാകുക എന്ന് നമുക്ക് അറിയാൻ കഴിയും.
പൊതുവെ ആഗസ്റ്റ് മാസം എത്താൻ കാത്തിരിക്കുന്നത് കുട്ടികൾ തന്നെയാണ്. കാരണം ആഗസ്റ്റ് മാസത്തിൽ അവധി കൂടുതൽ ആയതുകൊണ്ടുതന്നെ കുട്ടികൾ വലിയ സന്തോഷത്തിലാണ്. നിരവധി ഉത്സവങ്ങളും ദേശീയ ഉത്സവവും ഉൾപ്പെടെ സ്കൂളുകൾക്ക് ശരിക്കും അവധിയായിരിക്കും. ആഗസ്റ്റ് 9 ശനിയാഴ്ച രക്ഷാബന്ധൻ ആണ് അതിന്റെ പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ സ്കൂളുകൾക്ക് രണ്ടു ദിവസത്തെ അവധി ഉണ്ടാകും. എന്നാൽ ചില സംസ്ഥാനങ്ങളിൽ പല സ്കൂളുകൾക്കും മൂന്ന് ദിവസത്തെ അവധിയും നൽകിയേക്കാം. രക്ഷാബന്ധൻ ദിനത്തിൽ സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവയ്ക്ക് അവധിയായിരിക്കും.
അടുത്ത അവധി സ്വാതന്ത്ര്യാദിനം ആണ്. അത് ആഗസ്റ്റ് 15 ആണ്. ഇത്തവണ ആഗസ്റ്റ് 15 വെള്ളിയാഴ്ചയാണ് വരുന്നത്. സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവയുൾപ്പെടെ എല്ലാ അക്കാദമിക് സ്ഥാപനങ്ങളിലും ഈ ദിവസം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ഈ ദിവസം സ്കൂളുകളിൽ ക്ലാസുകൾ ഉണ്ടായിരിക്കില്ല എങ്കിലും നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.
അത് കഴിഞ്ഞു വരുന്നത് ആഗസ്റ്റ് 16 ശനിയാഴ്ച ജന്മാഷ്ടമിയാണ്. പിന്നെ ഞായറാഴ്ചയും. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15 മുതൽ 17 വരെ നീണ്ട അവധിയായിരിക്കും. അത് കഴിഞ്ഞു ഗണേശ ചതുർത്ഥിയാണ്. അത് ആഗസ്റ്റ് 27 ബുധനാഴ്ചയാണ് വരുന്നത്. ശേഷം ആഗസ്റ്റ് 31 ന് ഞായറാഴ്ച അന്നും കുട്ടികൾക്ക് അവധി ആയിരിക്കും.
രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും സ്കൂളുകൾക്കും മറ്റ് അക്കാദമിക് സ്ഥാപനങ്ങൾക്കും ശനി, ഞായർ അവധി ദിനങ്ങൾ സംബന്ധിച്ച് അവരുടേതായ നിയമങ്ങളുണ്ടായിരിക്കും. ചില സ്ഥലങ്ങളിൽ സ്കൂൾ വാരാന്ത്യം ശനിയാഴ്ച തന്നെ ആരംഭിക്കും, എന്നാൽ ചില സ്കൂളുകൾക്ക് രണ്ടാമത്തെയോ അവസാനത്തെയോ ശനിയാഴ്ച അവധിയായിരിക്കും. അതേസമയം, ചില സ്കൂളുകളിൽ ശനിയാഴ്ചകളിൽ ഹാഫ് ഡേ ആയിരിക്കും. എങ്കിലും എല്ലാ സ്കൂളുകൾക്കും ഞായറാഴ്ച അവധിയായിരിക്കും. അങ്ങനെ മൊത്തത്തിൽ കണക്ക് നോക്കുമ്പോൾ ആഗസ്റ്റ് മാസത്തിൽ 9 ദിവസത്തോളം സ്കൂളുകൾക്ക് അവധിയായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.