മലയാളി വിദ്യാർത്ഥികളുമായി വന്ന ബസ് അപകടത്തിൽ പെട്ടു

ഈറോഡിനും കരൂരിനും ഇടയ്ക്ക് വച്ചാണ് അപകടം. ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.   

Last Updated : May 10, 2020, 03:23 PM IST
മലയാളി വിദ്യാർത്ഥികളുമായി വന്ന ബസ് അപകടത്തിൽ പെട്ടു

ബംഗളൂരു:  കേരളത്തിലേക്ക് ബംഗളൂരുവിൽ നിന്നും വന്ന ബസ് അപകടത്തിൽപെട്ടു.  10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.  പരിക്ക് ഗുരുതരമല്ല.  

Also read: രാമായണത്തിൽ ലവ്-കുശ് ആയി അഭിനയിച്ചവർ ഇപ്പോൾ എവിടെ? എന്ത് ചെയ്യുന്നു? അറിയണ്ടേ.. 

ഈറോഡിനും കരൂരിനും ഇടയ്ക്ക് വച്ചാണ് അപകടം. ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറി ഇടറോഡിലേക്ക് തിരിഞ്ഞപ്പോൾ പിന്നാലെ എത്തിയ ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

Lock down നെ തുടർന്ന് കുടുങ്ങിയ ഐടി വിദ്യാർത്ഥികളും നഴ്സിങ് വിദ്യാർത്ഥികളും  നാട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് അപകടം ഉണ്ടായത്.  കോട്ടയം ഇടുക്കി സ്വദേശികളായ 24 പേരാണ് ബസിൽ ഉണ്ടായിരുന്നത്.  രണ്ടു നഴ്സിങ് വിദ്യാർഥികളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.   

Trending News