Bus Catches Fire: തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

Bus Catches Fire: ഹൈദരാബാദ്- വിജയവാഡ ദേശീയപാതയിലാണ് അപകടം നടന്നത്

Written by - Vishnupriya S | Last Updated : Nov 11, 2025, 02:18 PM IST
  • സ്വകാര്യ എസി ട്രാവൽസ് ബസിനാണ് തീ പിടിച്ചത്.
  • ബസ് പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
  • എന്നാൽ, ജീവനക്കാരുടെ സമയോചിത ഇടപെടലിൽ ബസിലെ യാത്രക്കാർ രക്ഷപ്പെട്ടു.
  • ബസിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Bus Catches Fire: തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഹൈദരാബാദ്- വിജയവാഡ ദേശീയപാതയിലാണ് അപകടം നടന്നത്. സ്വകാര്യ എസി ട്രാവൽസ് ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. എന്നാൽ, ജീവനക്കാരുടെ സമയോചിത ഇടപെടലിൽ ബസിലെ യാത്രക്കാർ രക്ഷപ്പെട്ടു. ബസിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Add Zee News as a Preferred Source

ദേശീയപാത 65-ൽ തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് അപകടമുണ്ടായത്. വിഹാരി ട്രാവൽസ് എന്ന സ്വകാര്യ സ്ലീപ്പർ ബസിന് ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. ഹൈദരാബാദിലെ ബിഎച്ച്ഇഎൽ എന്ന സ്ഥലത്തു നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ബസ്ലാണ് തീപിച്ചത്. പുലർച്ചെ 1.30 ഓടെയാണ് സംഭവമെന്ന് ചിറ്റ്യാല പൊലീസ് വ്യക്തമാക്കി. ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കിയതിനാൽ വലിയ ആളപായമുണ്ടായില്ല.

ബസിനുള്ളിൽ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നെന്നും അപകട വിവരം ലഭിച്ച ഉടൻ തന്നെ ഞങ്ങളുടെ സംഘം ഫയർ ഫോഴ്സ് സംഘത്തോടൊപ്പം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News