ദീപാവലിക്ക് സ്വര്‍ണത്തിന് പകരം ആയുധങ്ങള്‍ വാങ്ങൂ!!

ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്നും വിധി വരുമ്പോള്‍ അവ പ്രയോജനപ്പെടു൦!!

Last Updated : Oct 21, 2019, 01:11 PM IST
ദീപാവലിക്ക് സ്വര്‍ണത്തിന് പകരം ആയുധങ്ങള്‍ വാങ്ങൂ!!

ദീപാവലിക്ക് സ്വര്‍ണത്തിന് പകരം ആയുധങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് ബിജെപി നേതാവും ദിയോബന്ദ്‌ സിറ്റി പ്രസിഡന്‍റുമായ ഗജ്‌രാജ് രണ.

ദീപാവലിക്ക് സ്വര്‍ണത്തിനും വെള്ളിയ്ക്കും പകരം ഇരുമ്പ് വാളുകള്‍ വാങ്ങണമെന്നാണ് ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും രണ പറഞ്ഞത്. 

അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെയാണ് രണയുടെ പ്രസ്താവന. 

അയോധ്യ കേസ് വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ രണ അത് അന്തരീക്ഷം മോശമാക്കുമെന്നും വ്യക്തമാക്കി. 

അതിനായി സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്നും വിധി വരുമ്പോള്‍ അവ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

രാമന്‍റെ മഹത്തായ ദർശനം എല്ലാവര്‍ക്കും ലഭിക്കണമെന്നും അതിനായി അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് അയോധ്യ കേസില്‍ കോടതി വാദം പൂര്‍ത്തിയാക്കിയത്. 

അയോധ്യാക്കേസിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായ സ്ഥിതിക്ക് തീരുമാനം ഹിന്ദുക്കൾക്ക് അനുകൂലമാക്കുമെന്നാണ് പ്രതീക്ഷയെന്ന് സർക്കാര്യവാഹ് ഭയ്യാജി ജോഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് കാശ്മീരിൽ സുരക്ഷയൊരുക്കുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു

Trending News