ന്യൂഡല്‍ഹി: ഹരിയാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ 2 മണ്ഡലങ്ങളില്‍ നടന്ന ഉപ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.
ഇരു മണ്ഡലങ്ങളിലും രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചിരിയ്ക്കുകയാണ്.
ഹരിയാനയിലെ ജിന്ദ്, രാജസ്ഥാനിലെ റാംഗഡ് എന്നീ മണ്ടലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഹരിയാനയിലെ ജിന്ദ് മണ്ഡലത്തില്‍ ജനനായക് ജനതാ പാർട്ടി (ജെജെപി) 3639 വോട്ടിന് ലീഡ് ചെയ്യുകയാണ്. തൊട്ടുപിന്നില്‍ ബിജെപിയും മൂന്നാം സ്ഥാനതതായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്നേറുന്നു. ചതുര്‍കോണ മത്സരമായിരുന്നു ഇത്തവണ ജിന്ദ് മണ്ഡലത്തില്‍ നടന്നത്. ജനനായക് ജനതാ പാർട്ടി, ബിജെപി, കോണ്‍ഗ്രസ്, ഇന്ത്യൻ നാഷണൽ ലോക് ദൾ എന്നീ പാര്‍ട്ടികള്‍ മത്സര രംഗത്ത് മുന്നില്‍ നിന്നിരുന്നത്.
അതേസമയം, രാജസ്ഥാനിലെ റാംഗഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 9773 വോട്ടിന് ലീഡ് ചെയ്യുകയാണ്. തൊട്ടുപിന്നില്‍ 7094 വോട്ടോടെ ബിജെപി സ്ഥാനാര്‍ഥിയാണ്. ബിഎസ്പി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ജനുവരി 28 നാണ് വോട്ടെടുപ്പ് നടന്നത്. ഹരിയാനയിലെ ജിന്ദ് മണ്ഡലത്തില്‍ 76 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, റാംഗഡില്‍ 79.04 % പോളിംഗ് നടന്നിരുന്നു.