NPRനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണം.....

അടുത്തിടെ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി ചിദംബരം.

Last Updated : Feb 14, 2020, 03:01 PM IST
  • NPRനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണമെന്നായിരുന്നു ചിദംബരം അഭിപ്രായപ്പെട്ടത്.
  • കുടിയേറ്റക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
NPRനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണം.....

ന്യൂഡല്‍ഹി: അടുത്തിടെ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി ചിദംബരം.

NPRനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണമെന്നായിരുന്നു ചിദംബരം അഭിപ്രായപ്പെട്ടത്. കൂടാതെ, കുടിയേറ്റക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മതത്തിന്‍റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചിദംബരം പറഞ്ഞു.

അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ റജിസ്റ്ററിന്‍റെ പാളിച്ച മറച്ചുവയ്ക്കാനാണ് BJP പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ജനസംഖ്യ കണക്കെടുക്കാന്‍ സെന്‍സസ് മതി, NPRന്‍റെ ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുത്താല്‍ NPR നടപടികള്‍ നിര്‍ത്തിവയ്ക്കാനാകും. കേരളവും ബംഗാളും ഇതിന്‍റെ ഉത്തമ ഉദാഹരണമാണ്. NPRനെ രാഷ്ട്രീയമായി നേരിടണം', ചിദംബരം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം, NPR‍, ദേശീയ ജസസംഖ്യ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Trending News