എന്‍.സി.ടി.ഇ നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

1993 ലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ നിയമം ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റില്‍ ബില്ല് കൊണ്ട് വരാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്‍.സി.റ്റി.ഇ. യുടെ അനുമതി ഇല്ലാതെ അദ്ധ്യാപക പരിശീലന കോഴ്‌സുകള്‍ നടത്തുന്ന കേന്ദ്ര സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കുന്നതിന് ഉദ്യേശിച്ചാണ് 2017 ലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (ഭേദഗതി) നിയമം കൊണ്ടുവരുന്നത്.

Last Updated : Nov 2, 2017, 01:08 PM IST
എന്‍.സി.ടി.ഇ നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

ന്യൂഡല്‍ഹി: 1993 ലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ നിയമം ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റില്‍ ബില്ല് കൊണ്ട് വരാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്‍.സി.റ്റി.ഇ. യുടെ അനുമതി ഇല്ലാതെ അദ്ധ്യാപക പരിശീലന കോഴ്‌സുകള്‍ നടത്തുന്ന കേന്ദ്ര സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കുന്നതിന് ഉദ്യേശിച്ചാണ് 2017 ലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (ഭേദഗതി) നിയമം കൊണ്ടുവരുന്നത്.

എന്‍.സി.റ്റി.ഇ. അംഗീകാരമില്ലാതെ അദ്ധ്യാപക പരിശീലന കോഴ്‌സുകള്‍ നടത്തുന്ന കേന്ദ്ര /സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ തുടങ്ങിയവയുടെ ധനസഹായത്തോടെയുള്ള സ്ഥാപനങ്ങള്‍ / സര്‍വ്വകലാശാലകള്‍ മുതലായവയ്ക്ക് 2017-18 അദ്ധ്യയന വര്‍ഷം വരെ മുന്‍കാല അംഗീകാരം നല്‍കുന്നതിനാണ് ഭേദഗതി. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ / ഇപ്പോഴും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാവില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഈ ഒറ്റത്തവണ അംഗീകാരം നല്‍കുന്നത്.

ഇത്തരം സ്ഥാപനങ്ങള്‍ / സര്‍വ്വകലാശാലകള്‍ എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, നേരത്തെ പഠിച്ചിറങ്ങിയവര്‍ക്കും അധ്യാപകരായി തൊഴില്‍ നേടുന്നതിന് സഹായിക്കുന്നതിനാണ് ഈ നിയമ ഭേദഗതി. ഈ ലക്ഷ്യത്തോടെയാണ് കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.

എന്‍.സി.റ്റി.ഇ. നിയമത്തിന്റെ പതിനാലാം വകുപ്പ് പ്രകാരം ബി.എഡ്., ഡി.ഇഎല്‍. ഇ.ഡി. തുടങ്ങിയ അദ്ധ്യാപക വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് അംഗീകാരം നേടിയിരിക്കണം കൂടാതെ എന്‍.സി.റ്റി.ഇ. നിയമത്തിന്റെ പതിനഞ്ചാം വകുപ്പ് പ്രകാരം അംഗീകാരം ലഭിച്ച കോഴ്‌സുകളും ആയിരിക്കണം.

അംഗീകാരം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമ നടപടികളെ കുറിച്ച് എന്‍.സി.റ്റി.ഇ. എല്ലാ കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കും, സംസ്ഥാന ഗവണ്‍മെന്റുകള്‍ / സംസ്ഥാന സര്‍വ്വകലാശാലകള്‍ /ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടകള്‍ (ഡയറ്റ്) മുതലായവയ്ക്ക് കത്തയച്ചിരുന്നു. ഏതെങ്കിലും സ്ഥാപനം എന്‍.സി.റ്റി. യുടെ അംഗീകാരം ഇല്ലാത്ത കോഴ്‌സ് നടത്തുന്നുണ്ടെങ്കില്‍ അവയ്ക്ക് ഒറ്റത്തവണ അംഗീകാരം നല്‍കാന്‍ 2017 മാര്‍ച്ച് 31 മുന്‍പ് അറിയിച്ചിരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

1995 ജൂലൈ 1 നാണ്, 1993 ലെ എന്‍.സി.റ്റി.ഇ. നിയമം പ്രാബല്യത്തില്‍ വന്നത് ജമ്മു കാശ്മീര്‍ ഒഴികെ രാജ്യത്തുടനീളം ഈ നിയമം ബാധകമാണ്. അദ്ധ്യാപകര്‍ക്കുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ ആസൂത്രിതവും, ഏകോപിതവുമായ വികസനം, നിയന്ത്രണം, ശരിയായ പരിപാലനം എന്നിവ കൈവരിക്കുന്നതിന് ഒരു എന്‍.സി.റ്റി.ഇ. സ്ഥാപിക്കുകയെന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. നിയമത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിന് അദ്ധ്യാപക പരിശീലന കോഴ്‌സുകളുടെ അംഗീകാരത്തിനും അവ നടത്തുന്ന അംഗീകൃത സ്ഥാപനങ്ങളും, സര്‍വ്വകലാശാലകളും പാലിക്കേണ്ട മാര്‍ഗ്ഗരേഖകളും നിയമത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Trending News