ജഡ്ജിമാരുടെ ശമ്പള പരിഷ്‌ക്കരണത്തിനും ആനുകൂല്യങ്ങള്‍ക്കും കേന്ദ്ര മന്ത്രിസഭാ അംഗീകാരം

സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പള പരിഷ്‌ക്കരണത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും കേന്ദ്ര മന്ത്രിസഭാ അംഗീകാരം. ഏഴാം ശമ്പള കമ്മീഷന്‍റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭാ തീരുമാനം. 

Last Updated : Nov 22, 2017, 06:48 PM IST
ജഡ്ജിമാരുടെ ശമ്പള പരിഷ്‌ക്കരണത്തിനും ആനുകൂല്യങ്ങള്‍ക്കും കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പള പരിഷ്‌ക്കരണത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും കേന്ദ്ര മന്ത്രിസഭാ അംഗീകാരം. ഏഴാം ശമ്പള കമ്മീഷന്‍റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭാ തീരുമാനം. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ 31 സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 1079 ഹൈക്കോടതി ജഡ്ജിമാര്‍ക്കും 2500ഓളം വിരമിച്ച ജഡ്ജിമാര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. 2016 ജനുവരി 1 മുതല്‍ മുന്‍കാല്യ പ്രാബല്യത്തോടെയുള്ള വര്‍ധനവാണ് ലഭിക്കുക. 

സുപ്രീംകോടതി ജഡ്ജിമാരുടെ ശമ്പള വ്യവസ്ഥ നിഷ്കര്‍ഷിക്കുന്ന 1958ലെ സാലറീസ് ആന്‍റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആക്ട്, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പള വ്യവസ്ഥ നിഷ്കര്‍ഷിക്കുന്ന 1954ലെ സാലറീസ് ആന്‍റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആക്ട് എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. 

Trending News