പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരസ്യം പിന്‍വലിക്കണം; ബംഗാള്‍ സര്‍ക്കാരിനോട് ഹൈക്കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരസ്യം പിന്‍വലിക്കണമെന്ന് ബംഗാള്‍ സര്‍ക്കാരിനോട് കൊല്‍ക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് ഉത്തരവ്.

Last Updated : Dec 23, 2019, 05:40 PM IST
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരസ്യം പിന്‍വലിക്കണമെന്ന് ബംഗാള്‍ സര്‍ക്കാരിനോട് കൊല്‍ക്കത്ത ഹൈക്കോടതി.
  • സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന തരത്തിലുള്ള നിരവധി പരസ്യങ്ങള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രചരിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരസ്യം പിന്‍വലിക്കണം; ബംഗാള്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരസ്യം പിന്‍വലിക്കണമെന്ന് ബംഗാള്‍ സര്‍ക്കാരിനോട് കൊല്‍ക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് ഉത്തരവ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയും പൗരത്വ പട്ടികക്കെതിരേയുമുള്ള എല്ലാ പത്ര-ദൃശ്യ മാധ്യമ പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കാണമെന്നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന തരത്തിലുള്ള നിരവധി പരസ്യങ്ങള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ  ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ പരസ്യങ്ങള്‍ക്കെതിരേ നിരവധി ഹരജികളാണ് ഹൈക്കോടതിയുടെ മുന്നില്‍ വന്നത്.

തന്‍റെ സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനാര്‍ജി പ്രസ്താവിച്ചിരുന്നു. നിരവധി പരസ്യങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെയാണ് ഹൈക്കോടയില്‍ ഹര്‍ജി എത്തിയത്. പൗരത്വ ഭേദഗതിക്കെതിരേ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പൗരത്വ നിയമവും പൗരത്വ പട്ടികയും നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയായിരുന്നു.

ഇപ്പോള്‍ പരസ്യങ്ങള്‍ പ്രചരിക്കുന്നില്ലെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത പറഞ്ഞെങ്കിലും ബംഗാള്‍ പോലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരസ്യം ഇപ്പോഴും കാണുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. 

കേസില്‍ ജനുവരി 9ന് വീണ്ടും വാദം കേള്‍ക്കും.

Trending News