മമത ബാനര്‍ജി പ്രതികരിക്കാന്‍ തയാറായില്ല: വര്‍ണര്‍ കേസരി നാഥ് ത്രിപാഠി

സംസ്ഥാനത്താരംഭിച്ചതും ഇപ്പോള്‍ രാജ്യമൊന്നടങ്കം വ്യാപിച്ച ഡോക്ടര്‍മാരുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി.

Last Updated : Jun 15, 2019, 03:56 PM IST
മമത ബാനര്‍ജി പ്രതികരിക്കാന്‍ തയാറായില്ല: വര്‍ണര്‍ കേസരി നാഥ് ത്രിപാഠി

കൊല്‍ക്കത്ത: സംസ്ഥാനത്താരംഭിച്ചതും ഇപ്പോള്‍ രാജ്യമൊന്നടങ്കം വ്യാപിച്ച ഡോക്ടര്‍മാരുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി.

ഡോക്ടര്‍മാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, ഫോണിലൂടെ സംസാരിക്കുവാന്‍ ശ്രമിച്ചെങ്കിലും യാതൊരു രീതിയിലും പ്രതികരിക്കാന്‍ അവര്‍ തയാറായില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ പറഞ്ഞു.

"മുഖ്യമന്ത്രിയുമായി സംസാരിക്കുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഇതിനായി അവരെ ഫോണിലും വിളിച്ചിരുന്നു. എന്നാല്‍ ഈ നിമിഷം വരെയും അവരില്‍ നിന്ന് തിരിച്ചൊരു പ്രതികരണം ഉണ്ടായിട്ടില്ല", കേസരി നാഥ് ത്രിപാഠി പറഞ്ഞു. അതേസമയം,ഇനി അവര്‍ വിളിക്കുകയാണെങ്കില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, സമരം നടത്തുന്ന ഡോക്ടര്‍മാരോട് സമരത്തില്‍ നിന്നും പിന്മാറണമെന്നും ജോലിയില്‍ പ്രവേശിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

കൂടാതെ, മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ പരിഭോഹോ മുഖര്‍ജിയെ ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. 

കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആള്‍ക്കൂട്ടം ആശുപത്രിയില്‍ ഇരച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയുമായിരുന്നു.  അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

സമരത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് മമത ആരോപിക്കുമ്പോള്‍, മുഖ്യമന്ത്രി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഡോക്​ടര്‍മാരുടെ തീരുമാനം. 

 

Trending News