)
ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം പുതുക്കുന്നതിൻ്റെ ഭാഗമായി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഡൽഹിയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തും.
ഖാലിസ്ഥാൻ അനുകൂല വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് ഇന്ത്യ-കാനഡ ബന്ധത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി വിള്ളൽ വീണിരുന്നു. നാല് മാസം മുൻപ് ജി7 ഉച്ചകോടിയിൽ നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
A warm welcome to FM @AnitaAnandMP of Canada on her first official visit to New Delhi.
— Randhir Jaiswal (@MEAIndia) October 12, 2025
This visit will help build on the positive momentum in relations by revitalizing our bilateral mechanisms, deepening economic cooperation, and further strengthening the enduring… pic.twitter.com/PGcaIEfBFz
ഇന്ത്യ-കാനഡ ബന്ധം ഈ കൂടിക്കാഴ്ചയിലൂടെ കൂടുതൽ ശക്തമാകുമെന്നും, ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ഉണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രന്ദീർ ജയ്സ്വൽ തൻ്റെ എക്സിൽ പങ്കുവെച്ചു.
അനിത ആനന്ദ് ഇന്ത്യ സന്ദർശിച്ചതിനു ശേഷം ചൈനയും, സിംഗപൂർ തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കും. ഒക്ടോബർ 12 മുതൽ 17 വരെയാണ് സന്ദർശനം. ഇന്തോ-പസഫിക് മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് അനിത ആനന്ദിൻ്റെ സന്ദർശനത്തിൻ്റെ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.