ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ നടപടി അനുചിതം..

പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്‍റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലദേശ് വിദേശകാര്യമന്ത്രിയുടെ നടപടിയെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അപലപിച്ചു. .

Sheeba George | Updated: Dec 12, 2019, 07:48 PM IST
ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ നടപടി അനുചിതം..

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്‍റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലദേശ് വിദേശകാര്യമന്ത്രിയുടെ നടപടിയെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അപലപിച്ചു. .

തികച്ചും അനുചിതമായ നടപടി എന്നാണ് വിദേശകാര്യ വക്താവ് ഇതിനെ വിശേഷിപ്പിച്ചത്‌. 

പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ബംഗ്ലദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമന്‍ തന്‍റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത്. അതേസമയം, യുഎസ്, ജപ്പാന്‍ സ്ഥാനപതിമാരുമായി മോമന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യസന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തീരുമാനം മാറ്റിയത്.

കൂടാതെ, ബംഗ്ലാദേശിനെ പ്പറ്റി അമിത് ഷാ സഭയില്‍ നടത്തിയ പരാമര്‍ശത്തേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല എന്നദ്ദേഹം പറഞ്ഞു. ഇക്കാര്യം, അമിത് ഷാ ഇവിടെ കുറച്ച് നാള്‍ താമസിച്ചാല്‍ ബോധ്യമാവുമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ മോമന്‍ പറഞ്ഞു. 

മതനിരപേക്ഷ കാത്തുസൂക്ഷിക്കുന്ന വളരെ കുറച്ച് രാജ്യങ്ങളെയുള്ളൂ. അതില്‍ ഒന്നാണ് ബംഗ്ലാദേശ്. പൗരത്വബിൽ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കു൦. ബംഗ്ലാദേശില്‍  മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല. മനസിലാകണമെങ്കിൽ അമിത് ഷാ കുറച്ചു നാൾ ബംഗ്ലാദേശിൽ താമസിക്കണം, ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരെടുത്ത് പറഞ്ഞായിരുന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ മോമന്‍റെ പ്രതികരണം.

ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഇന്നലെ ബില്‍ അവതരണ വേളയില്‍ അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. അവരെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ ബില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.