രാഹുലിന്‍റെ കര്‍മ്മഭൂമി അമേഠി; വയനാട് സജീവ പരിഗണനയിൽ

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലയെന്ന്‍ എഐസിസി വക്താവ് രൺദീപ് സുര്‍ജേവാല പറഞ്ഞു.  

Last Updated : Mar 23, 2019, 04:23 PM IST
രാഹുലിന്‍റെ കര്‍മ്മഭൂമി അമേഠി; വയനാട് സജീവ പരിഗണനയിൽ

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ എഐസിസി നേതൃത്വം. കേരളത്തിൽ നിന്നുള്ള നേതാക്കളും കെപിസിസിയും രാഹുൽ കേരളത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ആ അവശ്യം സന്തോഷത്തോടെ ഉൾക്കൊള്ളുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലയെന്ന്‍ എഐസിസി വക്താവ് രൺദീപ് സുര്‍ജേവാല പറഞ്ഞു. വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അമേഠി തന്നെയാണ് രാഹുൽ ഗാന്ധിയുടെ കര്‍മ്മ ഭൂമിയെന്നും എഐസിസി വിശദീകരിച്ചു. 

എന്നാൽ വയനാട്ടിൽ മത്സരിക്കണമെന്ന കേരള ഘടകത്തിന്‍റെ ആവശ്യം സജീവമായി പരിഗണിക്കുന്നു എന്ന സൂചന തന്നെയാണ് രൺദീപ് സുര്‍ജേവാല നൽകുന്നത്. തീരുമാനം ഉടൻ ഉണ്ടാകുമെന്ന സൂചനയും എഐസിസി നൽകുന്നുണ്ട്.

More Stories

Trending News