)
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മഴ കനക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലും നോയിഡയിലും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായിട്ടാണ് റിപ്പോർട്ട്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ശക്തമായ മഴയെ തുടർന്ന് 90 ലധികം വിമാന സർവീസുകൾ വൈകുകയും നാലെണ്ണം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ഡൽഹി-എൻസിആറിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
നിലവിലെ ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് വെളുപ്പിനെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. ആഗസ്റ്റ് 13, 14 തീയതികളിലും ഡൽഹിയിൽ കനത്ത മഴ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
തുടർച്ചയായ മഴ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാക്കിയിട്ടുണ്ട്. അതുപോലെ നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. അപകട മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.