കാവേരി നദിജല തര്‍ക്കം: തമിഴ്നാട്ടില്‍ ബന്ദ് തുടങ്ങി;സ്റ്റാലിന്‍, കന്നിമൊഴി അടക്കമുള്ള ഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍

 കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഇന്ന്‍  ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്‌.  കാവേരിപ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും കര്‍ണാടകയിലെ തമിഴ്നാട്ടുകാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്. ചെന്നൈ നഗരത്തില്‍ കടകള്‍ പലതും തുറന്നിട്ടുണ്ട്. ബസ്സുകളും സ്വകാര്യ വാഹനങ്ങളും ഓടുന്നു.

Last Updated : Sep 16, 2016, 03:01 PM IST
കാവേരി നദിജല തര്‍ക്കം: തമിഴ്നാട്ടില്‍ ബന്ദ് തുടങ്ങി;സ്റ്റാലിന്‍, കന്നിമൊഴി അടക്കമുള്ള ഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍

ചെന്നൈ:  കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഇന്ന്‍  ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്‌.  കാവേരിപ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും കര്‍ണാടകയിലെ തമിഴ്നാട്ടുകാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്. ചെന്നൈ നഗരത്തില്‍ കടകള്‍ പലതും തുറന്നിട്ടുണ്ട്. ബസ്സുകളും സ്വകാര്യ വാഹനങ്ങളും ഓടുന്നു.

എന്നാല്‍ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, കോയമ്ബത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കടകള്‍ തുറക്കാന്‍ ബന്ദ് അനുകൂലികള്‍ അനുവദിച്ചില്ല. ഡി.എം.കെ നേതാക്കളായ സ്റ്റാലിന്‍, കനിമൊഴി എന്നവര്‍ അടക്കമുള്ളവരെ തീവണ്ടി തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.ഡി.എം.കെ നേതാവ് വൈകോയും അറസ്റ്റിലായി.

ബന്ദില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി തമിഴ്നാട് സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. തഞ്ചാവൂരില്‍ 150 ഓളം സരമാനുകൂലികളെ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കി. പലസ്ഥലത്തും ട്രെയിന്‍ തടയാന്‍ ശ്രമിച്ചവരെ പോലീസ് നീക്കി. 

ബന്ദ് പ്രധാന നഗരങ്ങളിലെ വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പലയിടത്തും സ്കൂളുകള്‍ക്ക് അവധിയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ സ്കൂളുകളാണ് ബന്ദിനെത്തുടര്‍ന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  സ്വകാര്യ സ്കൂളുകള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് സ്കൂള്‍ ഉടമസ്ഥസംഘം അറിയിച്ചിട്ടുണ്ട്. പകരം ശനിയാഴ്ച തുറക്കും. വെള്ളിയാഴ്ച നടക്കേണ്ട പരീക്ഷകളും ശനിയാഴ്ച നടത്തും. നഴ്സറി, പ്രൈമറി, മെട്രിക്കുലേഷന്‍ സ്കൂളുകളാണ് അടച്ചിട്ടിരിക്കുന്നത്. 

സംസ്ഥാനത്തെ 4600 പെട്രോൾ ബങ്കുകളും അടച്ചിടുമെന്ന് തമിഴ്‌നാട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഹൈദർ അലി അറിയിച്ചു. ഇന്നു ഇന്ധനവിൽപന ഉണ്ടായിരിക്കുന്നതല്ലെന്നു കാട്ടി ഇന്നലെ രാവിലെ മുതലേ ബങ്കുകളിൽ ബാനർ പ്രദർശിപ്പിച്ചിരുന്നു. എണ്ണക്കമ്പനികൾ നേരിട്ടു നടത്തുന്ന പെട്രോൾ ബങ്കുകൾ തുറക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

ലോറി ഉടമസ്ഥ അസോസിയേഷനും ക്ഷീര ഉത്പാദന യൂണിയനും ബന്ദില്‍ പങ്കെടുക്കുന്നു. അന്തസ്സംസ്ഥാന ലക്ഷ്വറി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യബസ്സുടമകളും സമരത്തോട് സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചെന്നൈ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എം.ടി.സി.), സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എസ്.ഇ.ടി.സി.) എന്നിവയുടെ ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. എന്നാല്‍, കര്‍ഷക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും നേതൃത്വത്തില്‍ ചെന്നൈയിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും റോഡുപരോധം നടക്കാന്‍ സാധ്യതയുണ്ട്.

ബന്ദിനിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി 1.18 ലക്ഷം പോലീസ് ഉദ്യോഗസ്ഥരാണ് വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുള്ളത്.കര്‍ണാടക സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ കര്‍ണാടകയിലും കനത്ത  സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത്തിബലെ ചെക് പോസ്റ്റില്‍ സുരക്ഷ ശക്തമാക്കി. തമിഴ്നാട്ടിലേക്ക് പോകാനുള്ള കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. രാവിലെ വാഹനങ്ങള്‍ തടഞ്ഞതോടെ പലരും നടന്നാണ് അതിര്‍ത്തി കടന്നത്.

ബന്ദിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലുള്ള കര്‍ണാടകക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് കത്തയച്ചു.

Trending News