അഴിമതി ആരോപണം: ഡി. കെ ശിവകുമാറിന്റെ വീട്ടിലും ഓഫീസിലുമടക്കം CBI റെയ്ഡ്

കർണാടകയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ അവതാളത്തിലാക്കാനുള്ള ശ്രമമായിട്ടാണ് ഈ നീക്കത്തെ കോൺഗ്രസ് കാണുന്നത്.     

Last Updated : Oct 5, 2020, 01:29 PM IST
  • കർണാടകയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ അവതാളത്തിലാക്കാനുള്ള ശ്രമമായിട്ടാണ് ഈ നീക്കത്തെ കോൺഗ്രസ് കാണുന്നത്.
  • ശിവകുമാറിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷിന്റെ വീടുകളിലും CBI റെയ്ഡ് നടത്തുന്നുണ്ട്.
അഴിമതി ആരോപണം: ഡി. കെ ശിവകുമാറിന്റെ വീട്ടിലും ഓഫീസിലുമടക്കം CBI റെയ്ഡ്

ബംഗളൂരു:  കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ (DK Shivakumar) വീട്ടിലും സ്ഥാപനങ്ങളിലുമായി 15 ഓളം സ്ഥലത്ത് CBI റെയ്ഡ്.  കർണാടകയിലും മുംബൈയിലും ഡൽഹിയിലുമായിട്ടാണ് CBI റെയ്ഡ് നടത്തുന്നത്.    റെയ്ഡിൽ ഏതാണ്ട് 50 ലക്ഷത്തോളം രൂപ CBI പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്.  

Also read: Political murder: പശ്ചിമ ബംഗാളില്‍ BJP നേതാവിനെ വെടിവെച്ചുകൊന്നു, പിന്നില്‍ തൃണമൂല്‍?

കർണാടകയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ (By-election) അവതാളത്തിലാക്കാനുള്ള ശ്രമമായിട്ടാണ് ഈ നീക്കത്തെ കോൺഗ്രസ് കാണുന്നത്.    ശിവകുമാറിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷിന്റെ വീടുകളിലും CBI റെയ്ഡ് നടത്തുന്നുണ്ട്.  കളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഇഡി പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ ശിവകുമാറിനെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്തത്.  

Also read: Bihar: Dalit നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച്‌ കൊന്നു

സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ശിവകുമാറിന്റെ (DK Shivakumar) വീട്ടിലും സ്ഥാപനങ്ങളിലും CBI റെയ്ഡ് (CBI raid) നടത്തിയത്.  CBI എസ്പി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ആറുമണിക്ക് റെയ്ഡ് ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്.  ഇതിനായി ഞായറാഴ്ച കോടതിയിൽ നിന്നും വാറണ്ട് വാങ്ങിയിരുന്നു. 

Trending News