ലാലുപ്രസാദിന് ജാമ്യം നല്‍കുന്നതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനാണ് ലാലു പ്രസാദ് ജാമ്യം ആവശ്യപ്പെടുന്നതെന്നാണ് സിബിഐ പറയുന്നത്.   

Updated: Apr 9, 2019, 03:11 PM IST
ലാലുപ്രസാദിന് ജാമ്യം നല്‍കുന്നതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ്‌ യാദവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്കെതിരെ സിബിഐ. ലാലു പ്രസാദിന് ജാമ്യം നല്‍കരുതെന്ന് സിബിഐ സുപ്രീം കോടതിയില്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനാണ് ലാലു പ്രസാദ് ജാമ്യം ആവശ്യപ്പെടുന്നതെന്നാണ് സിബിഐ പറയുന്നത്. ലാലുവിന്‍റെ അപേക്ഷയില്‍ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി സിബിഐയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. 

വാര്‍ദ്ധക്യവും മോശം ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിലാണ് ലാലു പ്രസാദ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.