കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനക്കാന്‍ അനുമതി തേടി സിബിഐ

ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. അപേക്ഷ മാര്‍ച്ച് 9ന് പരിഗണിക്കും. 

Last Updated : Mar 7, 2018, 08:16 PM IST
കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനക്കാന്‍ അനുമതി തേടി സിബിഐ

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. അപേക്ഷ മാര്‍ച്ച് 9ന് പരിഗണിക്കും. 

മൂന്ന് ദിവസം കൂടി കാര്‍ത്തി ചിദംബരത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഇന്നലെ സിബിഐക്ക് കോടതി അനുമതി നല്‍കിയിരുന്നു. അന്വേഷണം കൃത്യമായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡി അനിവാര്യമാണെന്ന സിബിഐ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. 

അന്വേഷണസംഘവുമായി കാര്‍ത്തി ചിദംബരം സഹകരിക്കുന്നില്ലെന്നാണ് സിബിഐ വാദം. ഇക്കാര്യം മുന്‍ നിറുത്തിയാണ് നാര്‍ക്കോ ടെസ്റ്റിന് അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മാത്രമാണ് കാര്‍ത്തി ചിദംബരത്തിന്‍റെ ഇതു വരെയുള്ള പ്രതികരണം. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്‍റെ അംഗീകാരം നേടിയെടുക്കാന്‍ കാര്‍ത്തി ചിദംബരം മൂന്നരക്കോടി കോഴ വാങ്ങിയെന്നതാണ്  ആരോപണം. ബോര്‍ഡിന്‍റെ ക്ലിയറന്‍സ് ലഭിക്കാന്‍ കാര്‍ത്തി ചിദംബരം നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടിയെന്നും സിബിഐ ആരോപിക്കുന്നു. 

Trending News