10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് രേഖകളുടെ ഡിജിറ്റൽ വിതരണം ആരംഭിച്ച് സിബിഎസ്ഇ. ഇതിനായി ആറ് അക്ക ആക്‌സസ് കോഡുകൾ പുറത്തിറക്കി. ഈ കോഡുകൾ ഉപയോഗിച്ച് ഫല പ്രഖ്യാപനത്തിന് ശേഷം ഡിജിലോക്കർ അക്കൗണ്ടുകൾ ആക്ടീവ് ആക്കുന്നതിനും ഡിജിറ്റൽ മാർക്ക് ഷീറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യ രേഖകൾ എന്നിവ ആക്സസ് ചെയ്യുന്നതിനും സാധിക്കും.
ഓരോ വിദ്യാർത്ഥിക്കും ആറ് അക്ക ആക്‌സസ് കോഡ് ആണ് നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഡിജിലോക്കർ അക്കൗണ്ട് ആക്ടീവ് ആക്കാനുള്ള സെക്യൂരിറ്റി പിൻ ആയിട്ടും ഈ കോഡ് ഉപയോഗിക്കാം. അംഗീകൃത വ്യക്തികൾക്ക് മാത്രമേ അക്കാദമിക് റെക്കോർഡുകൾ ആക്‌സസ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ കോഡുകൾ ഡൗൺലോഡ് ചെയ്ത് അതത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









