സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി

ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥി മാർക്ക് തയ്യാറാക്കുക.  ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്ക് പരാതിയുണ്ടെങ്കിൽ പിന്നീട് ഇംപ്രൂവ്മെന്റിന് അവസരമൊരുക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.    

Last Updated : Jun 25, 2020, 03:30 PM IST
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി

ന്യുഡൽഹി: ജൂലൈ 1 മുതൽ നടത്താനിരുന്ന സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു.  സിബിഎസ്ഇയ്ക്ക് വേണ്ടി ഹാജരായ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. 

ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥി മാർക്ക് തയ്യാറാക്കുക.  ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്ക് പരാതിയുണ്ടെങ്കിൽ പിന്നീട് ഇംപ്രൂവ്മെന്റിന് അവസരമൊരുക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  

Also read: പാലക്കാട് മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു..! 

കോറോണ മഹാമാരി വ്യാപകമായി ബാധിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്തു കൊണ്ടുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ ഹർജിയിലാണ് കേന്ദ്രം ഇത്തരം ഒരു നിലപാട് അറിയിച്ചത്.   

ജൂലായിൽ കോറോണ രോഗികളുടെ എണ്ണം കൂടുമെന്ന എയിംസിന്റെ റിപ്പോർട്ടും പരാതിക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.  ഈ പശ്ചാത്തലത്തിൽ കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടെന്നും പരാതിക്കാർ വ്യക്തമാക്കിയിട്ടുണ്ട്.  

Also read: കശ്മീരിൽ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തു; 5 ലഷ്കർ ഭീകരർ പിടിയിൽ 

കൂടാതെ നേരത്തെ തന്നെ കോറോണ പെരുകുന്ന സാഹചര്യത്തിൽ പരീക്ഷ നടത്താൻ കഴിയില്ലെന്ന് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ സിബിഎസ്ഇയെ അറിയിച്ചിരുന്നു.  ഇതുംകൂടി പരിഗണിച്ചാണ് മാറ്റിവെച്ച പരീക്ഷകൾ റദ്ദാക്കിയത്.  

വിദ്യാർത്ഥികൾക്ക് രണ്ട് അവസരമാണ് സിബിഎസ്ഇ നൽകുന്നത്.  അതിൽ ഒന്ന് കഴിഞ്ഞ 3 പരീക്ഷകളുടെ അടിസ്ഥാനത്തിൽ സിബിഎസ്ഇ നിശ്ചയിക്കുന്ന മാർക്ക് സ്വീകരിക്കാം അല്ലെങ്കിൽ കൂടുതൽ മാർക്കിനായി  ഇംപ്രൂവ്മെന്റിന് അവസരമൊരുക്കുമെന്നതാണ് രണ്ടാമത്തേത്.  എന്നാൽ ഈ ഇംപ്രൂവ്മെന്റു പരീക്ഷകൾ എന്ന് നടക്കും എന്ന കാര്യത്തിൽ ഒരു കൃത്യതയും സോളിസീറ്റർ ജനറൽ പറഞ്ഞിട്ടില്ല.  എന്നാണോ സാഹചര്യം അനുകൂലമാകുന്നത് അതിന്റെ അടുത്ത സമയത്ത് പരീക്ഷകൾ നടത്തുമെന്നാണ് കോടതിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. 

More Stories

Trending News