സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ഫലം പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ തിയതിയോ സമയമോ ഔദ്യോഗികമായി ഇതുവരെ വന്നിട്ടില്ല. എങ്കിലും മുൻപത്തെ വർഷങ്ങളിലെ അനുസരിച്ച് മെയ് രണ്ടാം വാരത്തിൽ ഫലം പ്രഖ്യാപനം വരേണ്ടതാണ്. ഇന്നും നാളെയുമായി 10, 12 ക്ലാസുകളിലെ ഫലം വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ cbse.gov.in, cbseresults.nic.in, and results.cbse.nic.in. എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് പരിശോധിക്കാൻ സാധിക്കും. ഇത് കൂടാതെ ഉമാംഗ് ആപ്പ്, ഡിജിലോക്കർ തുടങ്ങിയ സംവിധാനങ്ങളിലൂടെ ഫലം അറിയാനാകും.
വെബ്സൈറ്റിലൂടെ ഫലം അറിയാൻ ചെയ്യേണ്ടത്...
ഘട്ടം 1: results.cbse.nic.in എന്ന സൈറ്റിൽ പോകുക
ഘട്ടം 2: ഹോംപേജിൽ "CBSE 10th/12th Result 2025" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോൾ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ തുടങ്ങിയ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
ഘട്ടം 4: വിശദാംശങ്ങൾ സമർപ്പിച്ച് കഴിയുമ്പോൾ പരീക്ഷാ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും.
ഘട്ടം 5: മാർക്ക് ഷീറ്റ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഡിജിലോക്കറിൽ ഫലം എങ്ങനെ പരിശോധിക്കാം?
ഫലം അറിയാൻ ഡിജിലോക്കറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഘട്ടം 1: ഡിജിലോക്കർ പോർട്ടലായ cbse.digitallocker.gov.in സന്ദർശിക്കുക.
ഘട്ടം 2: "ഡിജിറ്റൽ ഡോക്യുമെന്റുകൾ" ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, സിബിഎസ്ഇ 10 അല്ലെങ്കിൽ 12 ക്ലാസ് മാർക്ക്ഷീറ്റിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: മാർക്ക്ഷീറ്റ് ലഭിക്കുന്നതിനായി റോൾ നമ്പറും മറ്റ് ലോഗിൻ വിവരങ്ങളും നൽകുക.
എസ്എംഎസ് വഴി ഫലം പരിശോധിക്കുന്നതെങ്ങനെ?
മെസേജ് ബോക്സ് എടുത്ത് അതിൽ സിബിഎസ്ഇ 10 അല്ലെങ്കിൽ സിബിഎസ്ഇ 12 <റോൾ നമ്പർ> <സ്കൂൾ നമ്പർ> <സെന്റർ നമ്പർ> എന്ന് ടൈപ്പ് ചെയ്യുക
ഉദാഹരണം: സിബിഎസ്ഇ 10 0153749 12345 4569
7738299899 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്.
അയച്ച് കഴിയുമ്പോൾ ഫലം നിങ്ങളുടെ മൊബൈലിൽ ലഭിക്കും.
ഉമാംഗ് ആപ്പ് വഴി എങ്ങനെ ഫലം പരിശോധിക്കാം
ഘട്ടം 1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഉമാംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക
ഘട്ടം 2. ഫലം അറിയാൻ സിബിഎസ്ഇ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക
ഘട്ടം 3. ആവശ്യമായ ലോഗിൻ വിവരങ്ങൾ നൽകി മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.