ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷൻ (CBSE) 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ഈ ആഴ്ചയിൽ തന്നെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ഇതോടെ എങ്ങനെ ഫലം അറിയാം? തുടർ വിദ്യാഭ്യാസം എങ്ങനെ? എന്നിങ്ങനെയുള്ള ചർച്ചകളിലാണ് വിദ്യാർത്ഥികൾ.
Also Read: സിബിഎസ്ഇ ഫലം 10, 12 ക്ലാസ് ഫലം ഇന്ന് വരുമോ? ഫലം അറിയാൻ ചെയ്യേണ്ടത്
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18 നും 12ന്റേത് ഏപ്രിൽ 4 നുമാണ് അവസാനിച്ചത്. ഈ വർഷം പത്താം ക്ലാസിൽ 24.12 ലക്ഷം വിദ്യാർത്ഥികളും, പ്ലസ് ടുവിൽ 17.88 ലക്ഷം വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷങ്ങളിലെ വച്ച് നോക്കുമ്പോൾ സിബിഎസ്ഇ ഫലങ്ങൾ മെയ് രണ്ടാം വാരത്തിലാണ് സാധാരണയായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞവർഷം മെയ് 13 നായിരുന്നു ഫലം പ്രസിദ്ധീകരിച്ചത്. ഈ വർഷവും സമാനമായ രീതിയിൽ ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷ. എങ്കിലും റിസൾട്ട് വരുന്ന തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ മെയ് രണ്ടിന് സിബിഎസ്ഇ ഫലം വരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഈ വാർത്ത സിബിഎസ്ഇ തള്ളിയിരുന്നു. ഇതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം വ്യാപകമായതോടെയാണ് സിബിഎസ്ഇ തന്നെ രംഗത്തെത്തിയത്. തുടർന്ന് മെയ് ആറിന് സിബിഎസ്ഇ ഫലം എന്ന പ്രചരണം ഉണ്ടായെങ്കിലും അതും ബോർഡ് അധികൃതർ തള്ളി.
Also Read: ബുധന്റെ രാശിയിൽ പവർഫുൾ ത്രിഗ്രഹി യോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം എല്ലാ മേഖലയിലും വിജയം!
സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു എന്നറിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാൻ കഴിയും. cbse.gov.in, results.cbse.nic.in. എന്നിവയിലാണ് ഫലം ലഭ്യമാവുന്ന ഔദ്യോഗിക സൈറ്റുകൾ. ഇതിനുപുറമെ ഡിജി ലോക്കർ ആപ്പ് (DigiLocker) വെബ്സൈറ്റ് (digilocker.gov.in) എന്നിവയിലൂടെയും നമുക്ക് ഫലം ലഭ്യമാകും.
അതുപോലെ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ ഫലത്തിന്റെ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും. വെബ്സൈറ്റലെ ലോഗിൻ വിൻഡോയിൽ തന്നെ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടാകും. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നീ വിവരങ്ങൾ ഇവിടെ നൽകേണ്ടിവരും.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18 നും 12-ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 4 നുമാണ് അവസാനിച്ചത്. ഈ വർഷം പത്താം ക്ലാസിൽ 24.12 ലക്ഷം വിദ്യാർഥികളും, പ്ലസ് ടുവിൽ 17.88 ലക്ഷം സിബിഎസ്ഇ വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്