)
ഈ അധ്യയന വർഷത്തിലെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. 2026 ഫെബ്രുവരി 17നാണ് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കുക. ഫെബ്രുവരി 17ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9ന് അവസാനിക്കും. പ്ലസ് ടു പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. അതേസമയം, 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു.
പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂൺ ഒന്നിനാണ് അവസാനിക്കുക. രണ്ടാം പരീക്ഷ വിദ്യാർത്ഥികൾ ആവശ്യമെങ്കിൽ മാത്രം എഴുതിയാൽ മതി. ആദ്യ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ മാർക്ക് കുറയുകയോ ചെയ്തവർക്ക് അത് മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിലൂടെ അവസരം ഒരുക്കുന്നത്. രാവിലെ 10.30നാണ് എല്ലാ പരീക്ഷകളും ആരംഭിക്കുക. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.