സിബിഎസ്ഇ 10,12 ക്ലാസുകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സൂചന. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ, കഴിഞ്ഞ വർഷം സിബിഎസ്ഇ പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസുകളിലെ ഫലം മേയ് 13 നാണ് പ്രഖ്യാപിച്ചത്. ഇത്തവണയും ഈ തീയതിയിൽ ഫലം വരുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.
ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ലിങ്കുകൾ ആക്ടീവ് ആക്കുന്ന രീതിയാണ് കഴിഞ്ഞ മൂന്ന് വർഷമായി സിബിഎസ്ഇ പിന്തുടരുന്നത്. 42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 4 വരെയാണ് പരീക്ഷകൾ നടന്നത്. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ പരിശോധിക്കേണ്ടത് എങ്ങനെയെന്നും, റിസൾട്ട് ലഭിക്കുന്നത് എവിടെയാണെന്നും തുടങ്ങിയ വിശദാംശങ്ങളാണ് വിദ്യാർഥികളും രക്ഷിതാക്കളും പരിശോധിക്കുന്നത്.
കഴിഞ്ഞ വർഷം 12ാം ക്ലാസിന് 87.98 ശതമാനമായിരുന്നു വിജയം. മൊത്തം 16,21,224 വിദ്യാർത്ഥികളായിരുന്നു കഴിഞ്ഞ വർഷം 12-th പരീക്ഷ എഴുതിയത്. ഇതിൽ 14,26,420 പേർ വിജയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം, 93.60 ശതമായിരുന്നു 10ാം ക്ലാസ് പരീക്ഷയുടെ വിജയം. 2,38,827 വിദ്യാർത്ഥികൾ പരീക്ഷയിൽ എഴുതിയപ്പോൾ ഇതിൽ 20,95,467 പേർ വിജയിച്ചു.
വെബ്സൈറ്റിലൂടെ ഫലം അറിയാൻ ചെയ്യേണ്ടത്...
ഘട്ടം 1: results.cbse.nic.in എന്ന സൈറ്റിൽ പോകുക
ഘട്ടം 2: ഹോംപേജിൽ "CBSE 10th/12th Result 2025" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോൾ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ തുടങ്ങിയ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
ഘട്ടം 4: വിശദാംശങ്ങൾ സമർപ്പിച്ച് കഴിയുമ്പോൾ പരീക്ഷാ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും.
ഘട്ടം 5: മാർക്ക് ഷീറ്റ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഡിജിലോക്കറിൽ ഫലം എങ്ങനെ പരിശോധിക്കാം?
ഫലം അറിയാൻ ഡിജിലോക്കറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഘട്ടം 1: ഡിജിലോക്കർ പോർട്ടലായ cbse.digitallocker.gov.in സന്ദർശിക്കുക.
ഘട്ടം 2: "ഡിജിറ്റൽ ഡോക്യുമെന്റുകൾ" ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, സിബിഎസ്ഇ 10 അല്ലെങ്കിൽ 12 ക്ലാസ് മാർക്ക്ഷീറ്റിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: മാർക്ക്ഷീറ്റ് ലഭിക്കുന്നതിനായി റോൾ നമ്പറും മറ്റ് ലോഗിൻ വിവരങ്ങളും നൽകുക.
എസ്എംഎസ് വഴി ഫലം പരിശോധിക്കുന്നതെങ്ങനെ?
മെസേജ് ബോക്സ് എടുത്ത് അതിൽ സിബിഎസ്ഇ 10 അല്ലെങ്കിൽ സിബിഎസ്ഇ 12 <റോൾ നമ്പർ> <സ്കൂൾ നമ്പർ> <സെന്റർ നമ്പർ> എന്ന് ടൈപ്പ് ചെയ്യുക
ഉദാഹരണം: സിബിഎസ്ഇ 10 0153749 12345 4569
7738299899 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്.
അയച്ച് കഴിയുമ്പോൾ ഫലം നിങ്ങളുടെ മൊബൈലിൽ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.