)
പത്താം ക്ലാസിൽ രണ്ട് ഘട്ടമായി പരീക്ഷ നടത്താൻ സിബിഎസ്ഇ. 2025-26 അദ്ധ്യയന വർഷം മുതലാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം പരീക്ഷ മെയ്യിലും നടത്താനാണ് തീരുമാനം ആയിരിക്കുന്നത്. ആദ്യത്തെ പരീക്ഷ നിർബന്ധമായും എല്ലാ വിദ്യാർഥികളും എഴുതണം. എന്നാൽ, മാർക്ക് മെച്ചപ്പെടുത്താൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് മേയിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയെഴുതിയാൽ മതി. രണ്ടാം ഘട്ട പരീക്ഷ ഓപ്ഷനലായിരിക്കും.
എന്നാൽ, ഇന്റേണൽ അസസ്മെന്റ് ഒരു തവണ മാത്രമായിരിക്കും. ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷാഫലം ജൂണിലുമാണ് പ്രസിദ്ധീകരിക്കുക. പരീക്ഷയുടെ മൂല്യനിർണയം കാര്യക്ഷമമാക്കുന്നതിനും മൂല്യനിർണയത്തിലെ ആവർത്തനം കുറയ്ക്കുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.