കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഘോഷപ്രകടനങ്ങള്‍. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കര്‍ണാടകയിലെ ഹാവേരിയിലാണ് സംഭവം. 26കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികളാണ് വിജയാഘോഷം നടത്തിയത്. കാറുകളും ബൈക്കുകളും സംഘടിപ്പിച്ച് റാലിയായിട്ടാണ് ആഘോഷം നടത്തിയത്. ആഹ്ളാദത്തോടെ വിജയചിഹ്നങ്ങൾ കാട്ടിയുമായിരുന്നു ആഘോഷം. ഹാവേരിയിലെ അക്കി ആളൂർ ടൗണിലായിരുന്നു സംഭവം. ഒന്നരവർഷം മുമ്പാണ് 26കാരിയെ ഇവർ കൂട്ടബലാത്സഗത്തിന് ഇരയാക്കിയത്.
ഹോട്ടലിൽ പങ്കാളിക്കൊപ്പം യുവതി മുറിയെടുത്തിരുന്നു. ഇവിടേക്ക് അതിക്രമിച്ചു കയറി യുവാവിനെ മർദ്ദിക്കുകയും സ്ത്രീയെ അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവരിൽ ഏഴു പേർക്കാണ് ഹാവേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അഫ്താബ് ചന്ദനക്കട്ടി, മദാര്‍ സാബ്, സമിവുള്ള ലാലന്‍വാര്‍, മുഹമ്മദ് സാദിഖ്, ഷൊയ്ബ് മുല്ല, തൗസിപ് ഛോട്ടി, റിയാസ് സാവികേരി എന്നിവരാണ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍.
SHAMEFUL! Gang rape accused celebrate in a victory procession after securing BAIL in Haveri.
Names — Mohammad Sadiq Agasimani, Shoib Mulla, Tausip Choti, Samiwulla Lalanavar, Aptab Chandanakatti, Madar Saab Mandakki, and Riyaz Savikeri. pic.twitter.com/ceSw4oiedL
— Megh Updates (@MeghUpdates) May 23, 2025
കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ പന്ത്രണ്ട് പേരെ 10 മാസം മുൻപ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പ്രധാന പ്രതികളായി കണക്കാക്കപ്പെടുന്ന ബാക്കിയുള്ള ഏഴു പേർക്കാണ് ഏറ്റവും ഒടുവിൽ ജാമ്യം ലഭിച്ചത്. പൊലീസ് സ്റ്റേഷനിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കോടതിയിൽ നടന്ന നടപടിക്രമങ്ങൾക്കിടെ ഇരയ്ക്ക് പ്രതികളെ തിരിച്ചറിയാൻ സാധിച്ചില്ല. ഇതാണ് പ്രോസിക്യൂഷൻ വാദം ദുർബലമാവുകയും പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാവുകയും ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.