വീണ്ടും ഗിരി രാജ് സിങ്; ഇക്കുറി ചാണകത്തില്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്ന് !

ചാണകത്തില്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പശുക്കള്‍ പാലുല്‍പാദനം നിര്‍ത്തിയാലും കര്‍ഷകര്‍ക്ക് വരുമാനം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.12 സംസ്ഥാനങ്ങളിലെ വൈസ് ചാന്‍സിലര്‍മാരുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Updated: Jan 15, 2020, 02:20 AM IST

 പാലുല്‍പാദനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്‌നമാണ്. ചാണകത്തില്‍നിന്നും മൂത്രത്തില്‍നിന്നും വരുമാനം നേടാമെന്ന നേടാമെന്ന സ്ഥിതിയുണ്ടായാല്‍ കര്‍ഷകര്‍ പശുക്കളെ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാവില്ല. പാല്‍, ചാണകം, മൂത്രം എന്നിവയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഒരുപാട് സാധ്യതകളുണ്ട്. അത് പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണംചെയ്യും, അദ്ദേഹം പറഞ്ഞു.

പാൽ, ചാണകം, മൂത്ര തുടങ്ങിയവയിൽ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാൻ വലിയ സാധ്യതയുണ്ടെന്നും ഇത് ആത്യന്തികമായി രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയ്ക്കാണ് ഗുണം ചെയ്യുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും. മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.ജനങ്ങള്‍ ഭഗവത്ഗീത, രാമായണം, ഖുറാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുപോലെ താന്‍ ഈ നേതാക്കളുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുൻപ് പ്രവാസികളായ ഇന്ത്യക്കാർ വിദേശത്തു വെച്ച് ബീഫ് കഴിക്കുന്നത് വലിയ പ്രശ്നമാണെന്ന് ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു. മിഷണറി സ്കൂളുകളിൽ പഠിക്കുന്നവർ രാജ്യത്തിന്‍റെ സംസ്കാരവും മൂല്യങ്ങളും മനസ്സിലാക്കുന്നില്ലെന്നും അവർ വിദേശത്തു ചെല്ലുമ്പോൾ ബീഫ് കഴിക്കുന്നുണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.