Pahalgam Terror Attack: ശ്രീനഗർ-ഡൽഹി വിമാനയാത്രാനിരക്ക്; കൂടിയത് നാലിരട്ടിയോളം, വർധന പാടില്ലെന്ന് നിർദേശിച്ച് സർക്കാർ

Srinagar Delhi Flight Ticket Rate: ഭീകരാക്രമണം ഉണ്ടായതോടെ ശ്രീന​ഗറിൽ നിന്ന് തിരിച്ച് പോകുന്നവരുടെ എണ്ണം പെട്ടെന്ന് വർധിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത്.

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 09:47 AM IST
  • ടിക്കറ്റ് നിരക്ക് 65,000 രൂപവരെ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി
  • സാധാരണ നിരക്കിൽ തന്നെ നിലനിർത്തണമെന്നാണ് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയത്
Pahalgam Terror Attack: ശ്രീനഗർ-ഡൽഹി വിമാനയാത്രാനിരക്ക്; കൂടിയത് നാലിരട്ടിയോളം, വർധന പാടില്ലെന്ന് നിർദേശിച്ച് സർക്കാർ

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ  കമ്പനികൾ ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടി. കമ്പനികൾ യാത്രാനിരക്ക് കുത്തനെ കൂട്ടിയതോടെ നിരക്കിൽ വൻ വർധനയാണുണ്ടായത്.

Add Zee News as a Preferred Source

ഇതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ട് നിരക്ക് കുറയ്ക്കാൻ നിർദേശം നൽകി. ടിക്കറ്റ് നിരക്ക് 65,000 രൂപവരെ ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നടപടി.

ALSO READ: പാക് പൗരന്മാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ, അതിര്‍ത്തി അടച്ചു, നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ

യാത്രാനിരക്ക് സാധാരണ നിരക്കിൽ തന്നെ നിലനിർത്തണമെന്നാണ് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയത്. ഇതോടെ വിമാനയാത്രാ നിരക്ക് ഏതാണ്ട് 14,000 രൂപയിലേക്ക് താഴ്ന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ എന്നീ രണ്ട് വിമാനങ്ങൾ മാത്രമാണ് ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്നത്. ഭീകരാക്രമണം ഉണ്ടായതോടെ ശ്രീന​ഗറിൽ നിന്ന് തിരിച്ച് പോകുന്നവരുടെ എണ്ണം പെട്ടെന്ന് വർധിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News