NPR ല്‍ അനുനയം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്രം

എന്‍പിആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍-സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല.   

Last Updated : Feb 15, 2020, 10:22 AM IST
  • കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
  • എന്‍പിആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍-സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല.
NPR ല്‍ അനുനയം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ അനുനയ നീക്കവുമായി കേന്ദ്രം. 

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.  ഇതിന് മുന്നോടിയായി രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്‍പിആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍-സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അനുനയനീക്കത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.  കേരളത്തിന് പുറമേ പശ്ചിമ ബംഗാളും കൂടാതെ കോണ്‍ഗ്രസ്‌ ഭരിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, ചത്തീസ്ഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും വിഷയത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു.

എന്‍പിആറിനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ റജിസ്റ്ററിന്‍റെ പാളിച്ച മറച്ചുവയ്ക്കാനാണ് ബിജെപി പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Trending News