ബോഡോ തീവ്രവാദികളുമായി സമാധാനക്കരാര്‍, 1500 കോ​ടി​യു​ടെ പാ​ക്കേജ്

അസമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പു വച്ചു.

Sheeba George | Updated: Jan 27, 2020, 06:07 PM IST
ബോഡോ തീവ്രവാദികളുമായി സമാധാനക്കരാര്‍,  1500 കോ​ടി​യു​ടെ പാ​ക്കേജ്

ന്യൂ​ഡ​ല്‍​ഹി: അസമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പു വച്ചു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അസം മു​ഖ്യ​മ​ന്ത്രി സര്‍ബാനന്ദ സോനോവാളും സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളു​മാ​ണ് സ​മാ​ധാ​ന ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, എന്‍ഡിഎഫ്ബി, എ.ബി.എസ്.യു. എന്നിവയുടെ നേതൃത്വം, കേന്ദ്ര സര്‍ക്കാര്‍ എന്നിവരാണ് ത്രി കക്ഷി കരാറില്‍ ഒപ്പു വച്ചത്.

വ​ര്‍​ഷ​ങ്ങ​ളാ​യി വര്‍ഗ്ഗീയവാദം നടത്തി അസമില്‍​മി​ല്‍ ആ​ഭ്യ​ന്ത​ര ക​ലാ​പ​ങ്ങ​ള്‍ക്ക് ചുക്കാന്‍ പിടിച്ച സം​ഘ​ട​ന​യാ​ണ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ​ലാ​ന്‍​ഡ്. ഓള്‍ ബോ​ഡോ സ്റ്റു​ഡ​ന്‍റ​സ് യൂ​ണി​യ​നും ആ​യു​ധം ഉ​പേ​ക്ഷി​ച്ച്‌ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. എ​ന്‍​ഡി​എ​ഫ്ബി​യു​ടെ​യും എ​ബി​എ​സ്യു​വി​ന്‍റെ​യും നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇത്തരത്തില്‍ കീ​ഴ​ട​ങ്ങി​യത്.

പ്രദേശത്തിന്‍റെ മൊത്തം വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 3 വര്‍ഷം 250 കോടി രൂപ വീതം നല്‍കും. കേന്ദ്രവും തുല്യ തുക സംഭാവന ചെയ്യുന്നതോടെ മൊത്തം 1500 കോ​ടി​യു​ടെ പാ​ക്കേ​ജ് സര്‍ക്കാര്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ബോ​ഡോ മേ​ഖ​ല​യു​ടെ​യും ആ​സാ​മി​ന്‍റെ​യും വി​ക​സ​ന​ത്തി​ന് ക​രാ​ര്‍ സ​ഹാ​യി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. ചരിത്രപരം എന്നാണ് കരാറിനെ അമിത് ഷാ വിശേഷിപ്പിച്ചത്‌. കഴിഞ്ഞ തവണ കരാറില്‍ നിന്ന് മൂന്ന് ഗ്രൂപ്പുകള്‍ വിട്ടുനിന്നതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാവരും പങ്കാളികളായതിനാല്‍ കരാര്‍ ശാശ്വതമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

'1,500 ല​ധി​കം തീ​വ്ര​വാ​ദി​ക​ള്‍ ജ​നു​വ​രി 30ന് ​കീ​ഴ​ട​ങ്ങും. ഇ​വ​ര്‍ ഇ​പ്പോ​ള്‍ തീ​വ്ര​വാ​ദി​ക​ള​ല്ല, എ​ല്ലാ​വ​രും ഞ​ങ്ങ​ളു​ടെ സ​ഹോ​ദ​രന്മാ​രാ​ണ്. ഇ​വ​രി​ല്‍ ക്ലീ​ന്‍ റെ​ക്കോ​ര്‍​ഡ് ഉ​ള്ള​വ​രെ അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കും. ബോ​ഡോ പ്ര​സ്ഥാ​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കും', അ​മി​ത് ഷാ ​പ​റ​ഞ്ഞു.​

ഇ​തോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ര​ക്ത​ച്ചൊ​രി​ച്ചി​ലിന് അവസാനമായിരിക്കുകയാണ്.