ലോക്ക്ഡൌണ്‍;ചരക്ക് നീക്കത്തിന് തടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യവ്യാപക ലോക്ക്ഡൌണ്‍ നിലനില്‍ക്കവേ ചരക്ക് നീക്കത്തിന് യാതൊരു 

Last Updated : Mar 30, 2020, 06:22 AM IST
ലോക്ക്ഡൌണ്‍;ചരക്ക് നീക്കത്തിന് തടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി:രാജ്യവ്യാപക ലോക്ക്ഡൌണ്‍ നിലനില്‍ക്കവേ ചരക്ക് നീക്കത്തിന് യാതൊരു 
തടസവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അവശ്യ വസ്തുക്കളും അല്ലാത്തവയും വാഹനങ്ങളില്‍ 
കൊണ്ട് പോകുന്നതിന് അനുവദിക്കാമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും 
അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.പത്ര വിതരണം,പാല്‍ സംഭരക്കല്‍-വിതരണം,പലചരക്ക് സാധനങ്ങളുടെയും ശുചിത്വ പരിപാലന്‍ 
ഉത്പന്നങ്ങളുടെയും വിതരണം എന്നിവയെല്ലാം അനുവദിക്കണം എന്ന് കത്തില്‍ പറയുന്നു.
പാല്‍ വിതരണവുമായി ബന്ധപെട്ട് പായ്ക്കിംഗ് വസ്തുക്കളുടെ 
വിതരണം അടക്കമുള്ളവ അനുവദിക്കണ മെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അച്ചടി മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാകരുത്.സോപ്പ്,ഹാന്‍ഡ് വാഷ്,അണുനാശിനികള്‍,ഷാംപു,അലക്ക്പൊടി,ടൂത്ത് പേസ്റ്റ്,ടിഷ്യു പേപ്പര്‍,സാനിറ്ററി പാഡുകള്‍,
ഡയപ്പറുകള്‍,ബാറ്ററികള്‍,ചാര്‍ജറുകള്‍ എന്നിവയെല്ലാം വാഹനങ്ങളില്‍ കൊണ്ട് പോകാന്‍ അനുവദിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപാലായനം തുടരുന്നതിനിടെ കുടിയേറ്റ തൊഴിലാളികള്‍ക്കും ഭവന രഹിതര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണവും 
അവശ്യ വസ്തുക്കളും നല്‍കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്‌ ഉപയോഗിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Trending News