ഗാന്ധി കുടുംബം ഇനി സഞ്ചരിക്കുക 2010 മോഡല്‍ കാറുകളില്‍!!

ഗാന്ധി കുടുംബത്തിന് അനുവദിച്ചിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്.

Sheeba George | Updated: Nov 21, 2019, 02:22 PM IST
ഗാന്ധി കുടുംബം ഇനി സഞ്ചരിക്കുക 2010 മോഡല്‍ കാറുകളില്‍!!

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന് അനുവദിച്ചിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്.

അതായത്, ഇനിമുതല്‍ ഗാന്ധി കുടുംബത്തിന് ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറും ഫോര്‍ച്യുണറും ഉണ്ടാകില്ല. പകരം, ഇനി ലഭിക്കുക 10 വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരി കാറുകളും പോലീസ് സുരക്ഷയുമാണ്‌.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991ല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് നിലവിലുള്ള ഏറ്റവും വലിയ സുരക്ഷ നെഹ്റു കുടുംബത്തിന് നല്‍കിത്തുടങ്ങിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്ക് എസ്പിജി സുരക്ഷയും സോണിയക്കും പ്രിയങ്കക്കും റേഞ്ച് റോവറുകളും രാഹുലിന് ഫോര്‍ച്യുണറും അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഈ കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ പിന്‍വലിച്ചതോടെ ആഢംബര വാഹനങ്ങളും നഷ്ടമായി!

മുന്‍പ്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. എസ്.പി.ജി സുരക്ഷയില്‍ നിന്നും Z+ കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.

Also read: നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കും

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം 1985ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്. 

3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.

Also read: എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!