ചന്ദ്രബാബു നായിഡു ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിന് മുമ്പായി പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില്‍ നിര്‍ത്തുവാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണ് ചന്ദ്രബാബു നായിഡുവിന്‍റെ ഡല്‍ഹി സന്ദര്‍ശനം. 

Last Updated : May 18, 2019, 03:47 PM IST
ചന്ദ്രബാബു നായിഡു ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ച തുടരുന്നു.

നേരത്തെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം നായിഡു എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും കൂടിക്കാഴ്ച നടത്തി.

 

 

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിന് മുമ്പായി പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില്‍ നിര്‍ത്തുവാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണ് ചന്ദ്രബാബു നായിഡുവിന്‍റെ ഡല്‍ഹി സന്ദര്‍ശനം.

കൂടാതെ, ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായും നായിഡു ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ബിജെപിക്കെതിരെ നില്‍ക്കുന്ന ഏത് പാര്‍ട്ടിയെയും മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Trending News