close

News WrapGet Handpicked Stories from our editors directly to your mailbox

ചന്ദ്രബാബു നായിഡുവിന്‍റെ പ്രവർത്തനങ്ങൾ ക്രമസമാധാനം തകര്‍ക്കുന്നു....

ചന്ദ്രബാബു നായിഡുവിന്‍റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കുന്ന അവസ്ഥയിലാണ് എന്ന് ഡിജിപി ഗൗതം സവാ൦ഗ്. 

Updated: Sep 11, 2019, 06:27 PM IST
ചന്ദ്രബാബു നായിഡുവിന്‍റെ പ്രവർത്തനങ്ങൾ ക്രമസമാധാനം തകര്‍ക്കുന്നു....

അമരാവതി: ചന്ദ്രബാബു നായിഡുവിന്‍റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കുന്ന അവസ്ഥയിലാണ് എന്ന് ഡിജിപി ഗൗതം സവാ൦ഗ്. 

സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താനാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്, മറിച്ച് നായിഡു ആരോപിക്കുന്നതുപോലെ പോലീസിനെതിരെയോ സര്‍ക്കരിനെതിരെയോ പ്രവത്തിച്ചു എന്ന കാരണത്താലല്ല, ഡിജിപി പറഞ്ഞു.

അതേസമയം, വീട്ടുതടങ്കലിലാക്കിയത് കൊണ്ടൊന്നും സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നടപടി പൗരാവകാശ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

‘ഞാന്‍ സര്‍ക്കാരിനെയും പൊലീസിനെയും താക്കീത് ചെയ്യുകയാണ്. നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള രാഷ്ട്രീയം കളിയ്ക്കാന്‍ കഴിയില്ല. അറസ്റ്റിലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ നിയന്ത്രിക്കാനും കഴിയില്ല. ഞാന്‍ ‘ചലോ അത്മകൂര്‍’ തുടരും’, ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

‘രാവിലെ മുതല്‍ എന്നെ തടഞ്ഞുവച്ചിരിക്കുകയാണ്. എന്നെ തടങ്കലിലാക്കിയത് കൊണ്ട് റാലി ഇല്ലാതാക്കാന്‍ സര്‍ക്കാറിന് കഴിയില്ല. ചരിത്രത്തില്‍ മുമ്പൊരിക്കലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടില്ല’, ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

ടിഡിപി പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുന്ന വെ.​എ​സ് ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി സ​ര്‍​ക്കാ​രി​ന്‍റെ നടപടിയ്ക്കെതിരെ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ച​ന്ദ്ര​ബാ​ബു നായിഡു​വി​നെ​യും ടി​ഡി​പി നേ​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സര്‍ക്കാരിനെതിരായ ടിഡിപി ഗുണ്ടൂരില്‍ നടത്താനിരുന്ന മഹാറാലിക്ക് പൊലീസ് അനുമതി നല്‍കിയില്ല എന്നു മാത്രമല്ല ഗുണ്ടൂരില്‍ നി​രോ​ധ​നാ​ജ്ഞയും പ്രഖ്യാപിച്ചിരുന്നു.

അനുമതി ലഭ്യമായില്ലെങ്കിലും റാലിയുമായി നടത്തുമെന്നായിരുന്നു ടിഡിപി നിലപാട്. റാലിയില്‍ പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് ഇന്നലെ ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ടിഡിപി നേതാക്കളെ പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ നാരാ ലോകേഷിനേയും വീട്ടു തടങ്കലിലാക്കിയിരിയ്ക്കുകയാണ്. 

ഗുണ്ടൂരില്‍ കഴിഞ്ഞ 4 മാസത്തിനിടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമത്തിനിരയായി 8 ഓളം പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് ടിഡിപി ആരോപിക്കുന്നത്. പ്രദേശത്ത് നിന്ന് അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോവേണ്ടി വന്നെന്നും ടിഡിപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ഒഴിഞ്ഞുപോകുന്നവര്‍ക്ക് വേണ്ടി ഗുണ്ടൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് താല്‍ക്കാലിക ക്യാമ്പും ഒരുക്കിയിരുന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു​പോ​കാ​നെ​ത്തി​യ ടി​ഡി​പി നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. അനുമതിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി നിരാഹാര൦ നടത്തുമെന്ന് നായിഡു പ്രതികരിച്ചു.

ടി​ഡി​പി സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി പ്ര​തി​ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​ന്‍ ടി​ഡി​പി നേ​താ​ക്ക​ളെ അ​നു​വ​ദി​ക്കി​ല്ല. ക്ര​മ​സാ​ധാ​ന പ്ര​ശ്നം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ആ​രാ​ണെ​ങ്കി​ലും ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ടി.ഡി.പി പ്രതിഷേധം തടയാന്‍ നരസരോപേട്ട, സട്ടനെപള്ളെ, പല്‍നാട്, ഗുരാജാല എന്നിവിടങ്ങളിലും നി​രോ​ധ​നാ​ജ്ഞപ്രഖ്യാപിച്ചു. സെക്ഷന്‍ 144 പ്രഖ്യാപിച്ചതിനാല്‍ ടി.ഡി.പിയുടെ പ്രതിഷേധം നടത്താന്‍ കഴിയില്ലെന്ന് ഡി.ജി.പി ഗൗതം സവാ൦ഗ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. സമാധാനം നിലനിര്‍ത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.