PF Balance: പിഎഫ് അക്കൗണ്ടിലെ ബാലൻസ് എത്രയുണ്ടെന്ന് അറിയണോ? പോർട്ടലിൽ ലോഗിൻ ചെയ്ത് സമയം കളയണ്ട. അല്ലാതെയും വഴിയുണ്ട്. ഇന്റർനെറ്റ് ഇല്ലാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ പിഎഫ് ബാലൻസ് അറിയാൻ സാധിക്കും. അത് എങ്ങനെയെന്നല്ലേ?
രണ്ട് വഴികളാണ് ഇതിനായി ഇപിഎഫ്ഒ നൽകിയിരിക്കുന്നത്. മിസ്ഡ് കോളും എസ്എംഎസ്സുമാണ് ആ രണ്ട് വഴികൾ.
1. മിസ്ഡ് കോൾ
നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്യുമ്പോൾ നിങ്ങൾക്ക് പിഎഫ് ബാലൻസ് അറിയാൻ സാധിക്കും. കോൾ ഓട്ടാമാറ്റിക് ആയിട്ട് കട്ട് ആകുകയും തുടർന്ന് എസ്എംഎസ് വഴി നിങ്ങൾക്ക് പിഎഫ് ബാലൻസ് അറിയാനും കഴിയും. ഈ സേവനം സൗജന്യമാണ്.
ഈ സേവനം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തണം.
യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) സജീവമാക്കിയിരിക്കണം.
മൊബൈൽ നമ്പർ നിങ്ങളുടെ UAN-മായി ലിങ്ക് ചെയ്തിരിക്കണം.
ഇനിപ്പറയുന്ന KYC വിശദാംശങ്ങളിൽ ഒന്നെങ്കിലും അപ്‌ഡേറ്റ് ചെയ്തിരിക്കണം:
ആധാർ
പാൻ
ബാങ്ക് അക്കൗണ്ട് നമ്പർ
2. എസ്എംഎസ്
പിഎഫ് ബാലൻസ് അറിയുന്നതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN എന്ന് അയയ്ക്കുക. PF ബാലൻസ്, അവസാനം നിങ്ങൾ കോൺട്രിബ്യൂട്ട് ചെയ്ത തുക, കെവൈസി സ്റ്റാറ്റസ് എന്നിവ നിങ്ങൾക്ക് ലഭിക്കും.
ഇംഗ്ലീഷ് അല്ലാതെ മറ്റ് ഏത് ഭാഷയിലാണോ നിങ്ങൾക്ക് വിവരങ്ങൾ അറിയേണ്ടത് ആ ഭാഷയുട െആദ്യത്തെ 3 അക്ഷരങ്ങൾ ചേർക്കുക., ഭാഷാ കോഡിന്റെ ആദ്യ മൂന്ന് അക്ഷരങ്ങൾ ചേർക്കുക:
ഇംഗ്ലീഷ്, ഹിന്ദി (HIN), പഞ്ചാബി (PUN), ഗുജറാത്തി (GUJ), മറാത്തി (MAR), കന്നഡ (KAN), തെലുങ്ക് (TEL), തമിഴ് (TAM), മലയാളം (MAL), ബംഗാളി (BEN)
UAN ആക്ടിവേറ്റ് ചെയ്യാൻ ചെയ്യേണ്ടത്..
ഇപിഎഫ്ഒ പോർട്ടൽ സന്ദർശിക്കുക
"Activate UAN" എന്നതിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ UAN, പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, കാപ്ച എന്നിവ നൽകുക
ലഭിച്ച OTP സമർപ്പിക്കുക
ഒരു പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
യുഎഎൻ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് മിസ്ഡ് കോൾ, എസ്എംഎസ് സേവനങ്ങൾ ഉപയോഗിക്കാം.
കെവൈസി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
നിങ്ങളുടെ UAN ഉം പാസ്‌വേഡും ഉപയോഗിച്ച് EPFO അംഗ പോർട്ടലിൽ ലോഗിൻ ചെയ്യുക
‘Manage’ > ‘KYC’ എന്നതിലേക്ക് പോകുക
ആധാർ, പാൻ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ ചേർക്കുക അല്ലെങ്കിൽ എഡിറ്റ് ചെയ്യുക
‘സേവ്’ എന്നതിൽ ക്ലിക്ക് ചെയ്യുക
തുടർന്ന് നിങ്ങളുടെ തൊഴിലുടമ നിങ്ങൾ നൽകിയ മാറ്റങ്ങൾ അംഗീകരിക്കുന്നതുവരെ കാത്തിരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









