Telangana News: തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയില്‍ സ്ഫോടനം; 10 മരണം

Chemical Factory Massive Explosion: അപകടത്തിൽപരിക്കേറ്റവരിൽ പലരുടെയും ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Jun 30, 2025, 06:40 PM IST
  • സമീപത്തെ മറ്റ് ചില കെട്ടിടങ്ങളിലേക്കും തീ പടർന്നതായാണ് വിവരം
  • പതിനൊന്നാളം അ​ഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
Telangana News: തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയില്‍ സ്ഫോടനം; 10 മരണം

തെലങ്കാന: തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ തീപിടിത്തം. 10 പേർ മരിച്ചു. പശമൈലാരത്ത് പ്രവർത്തിക്കുന്ന സി​ഗാച്ചി ഫാർമസ്യൂട്ടിക്കലിലാണ് സ്ഫോടനമുണ്ടായത്. തീപിടിത്തത്തിൽ 14 തൊഴിലാളികൾക്ക് പരിക്കേറ്റു. ഫാക്ടറിലെ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

Add Zee News as a Preferred Source

കെട്ടിടം പൂർണമായി തീപിടിത്തത്തിൽ നശിച്ചുവെന്നാണ് വിവരം. സമീപത്തെ മറ്റ് ചില കെട്ടിടങ്ങളിലേക്കും തീ പടർന്നതായാണ് വിവരം. പതിനൊന്നാളം അ​ഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിലാണ്. പരിക്കേറ്റവരിൽ പലരുടെയും ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് വിവരം.

സ്ഫോടനം നടക്കുന്ന സമയം കെട്ടിടത്തിനുള്ളിൽ 35 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലാളികൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ കമ്പനിയിൽ ജോലി ചെയ്യുന്നവരിൽ കൂടുതലും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News