Chennai Beach To Chengalpattu AC Train: ചെന്നൈ ബീച്ച് മുതൽ ചെങ്കൽപ്പെട്ട് വരെയുള്ള പാതയിലാണ് ആദ്യ എസി സർവീസ് ആരംഭിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടാണിത്.

ചെന്നൈ: ചെന്നൈയിൽ ആദ്യ എസി സബർബൻ ട്രെയിൻ സർവീസ് ആരംഭിച്ചു. ചെന്നൈ നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനം ആണ് സബർബൻ ട്രെയിൻ സർവീസുകൾ. ചെന്നൈ ബീച്ച് മുതൽ ചെങ്കൽപ്പെട്ട് വരെയുള്ള പാതയിലാണ് ആദ്യ എസി സർവീസ് ആരംഭിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടാണിത്.
സബർബനിൽ ആദ്യ എസി ട്രെയിൻ സർവീസ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ എക്സിൽ അറിയിച്ചു. ടിക്കറ്റ് നിരക്ക് 35 രൂപ മുതൽ 105 രൂപ വരെയാണ്. എസി മെമു ട്രെയിനുകളുടെ സർവീസ് ആദ്യമായി മുംബൈ സബർബനിലാണ് റെയിൽവേ അവതരിപ്പിച്ചത്. ഇത് നഗരത്തിലെ സ്ഥിരം യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു.
A great respite for #Chennai commuters!
— Southern Railway (@GMSRailway) April 19, 2025
Here comes Chennai's first ever AC EMU train service introduced between Chennai Beach and Chengalpattu!
Time for a cool and pleasant ride, Chennaiites!#SouthernRailway pic.twitter.com/3PvugOV3M9
എസി മെമു ട്രെയിനിൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകൾ, സിസിടിവി ക്യാമറ തുടങ്ങിയ സജ്ജീകരണങ്ങൾ ഉണ്ട്. 12 കോച്ചുകളാണ് ഉള്ളത്. 1320 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. പരമാവധി 5,700 പേർക്കാണ് ഈ ട്രെയിനിൽ യാത്ര ചെയ്യാനാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.