close

News WrapGet Handpicked Stories from our editors directly to your mailbox

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ അദ്ധ്യായം തുറന്നു: മോദി

അഞ്ചര മണിക്കൂറാണ് വെള്ളിയാഴ്ച മുതല്‍ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡനറും ചര്‍ച്ച നടത്തിയത്.   

Ajitha Kumari | Updated: Oct 12, 2019, 04:09 PM IST
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ അദ്ധ്യായം തുറന്നു: മോദി

ചെന്നൈ: ചെന്നൈയില്‍ നടന്ന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണ ബന്ധത്തിന് പുതിയ അദ്ധ്യായം തുറന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചെന്നൈയിലെ രണ്ടാംഘട്ട അനൗദ്യോഗിക ഉച്ചകോടിയ്ക്ക് ശേഷം സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അഞ്ചര മണിക്കൂറാണ് വെള്ളിയാഴ്ച മുതല്‍ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡനറും ചര്‍ച്ച നടത്തിയത്. 

ചൈനയിലെ വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് കരുത്ത് നല്‍കിയിരുന്നുവെന്നും. ഇന്നത്തെ ചെന്നൈ ഉച്ചകോടിയിലൂടെ പരസ്പര സഹകരണത്തിന്‍റെ പുതിയ യുഗം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

നിക്ഷേപവും വ്യപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ഉന്നതതല സംവിധാനം രൂപീകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇക്കാര്യം വിദേശകാര്യ സെക്രട്ടറി വിജയ്‌ കെ ഗോഖലെയാണ് അറിയിച്ചത്.

മാത്രമല്ല മോദി-ഷീ കൂടിക്കാഴ്ച ഏറെ ഗുണകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ ഒരു ഘട്ടത്തിലും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അടുത്ത വര്‍ഷം ഇന്ത്യ ചൈന ബന്ധത്തിന്‍റെ എഴുപതാം വാര്‍ഷികമാണെന്നും വിശാലവും ആഴമേറിയതുമായ സാംസ്‌കാരിക കൈമാറ്റത്തിനായി നാം വിനിയോഗിക്കണമെന്നും ചൈനീസ് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. 

ഉച്ചകോടിയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് നേപ്പാളിലേയ്ക്ക് തിരിച്ചു. അടുത്ത ഉച്ചകോടിക്കായി പ്രധാനമന്ത്രിയെ ചൈനയിലേയ്ക്ക് ചൈനീസ് പ്രസിഡന്റ് ക്ഷണിക്കുകയും പ്രധാനമന്ത്രി ക്ഷണം സ്വീകരിക്കുകയും ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്.