ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31ന് ശേഷം അസാധു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയില്‍ അക്കൗണ്ട്‌ ഉള്ളവര്‍ തങ്ങളുടെ ചെക്ക് ബുക്ക്‌ മാറ്റിയെടുക്കാന്‍ സമയമായി. പഴയ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31 ന് അസാധുവാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Updated: Dec 27, 2017, 01:51 PM IST
ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31ന് ശേഷം അസാധു

ന്യൂ​ഡ​ൽ​ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയില്‍ അക്കൗണ്ട്‌ ഉള്ളവര്‍ തങ്ങളുടെ ചെക്ക് ബുക്ക്‌ മാറ്റിയെടുക്കാന്‍ സമയമായി. പഴയ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31 ന് അസാധുവാകുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ച ഈ അസോസിയേറ്റ് ബാങ്കുകളില്‍ അക്കൗണ്ട്‌ ഉള്ളവര്‍ക്ക് പുതിയ ഐ.എഫ്.എസ്.സി കോഡ് പതിപ്പിച്ച പുതിയ ചെക്ക് ബുക്ക്‌ ബാങ്ക് വിതരണം ചെയ്യും. 
 
മുന്‍പ് പഴയ ചെക്ക് ബുക്ക്‌ ഉപയോഗിക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ആയിരുന്നു. പിന്നീട് തിയതി നീട്ടുകയായിരുന്നു. 
 
പുതിയ ചെക്ക് ബുക്കുകൾ സ്വീകരിക്കുന്നതിന് ഏറ്റവും അടുത്തുള്ള ബാങ്ക് ബ്രാഞ്ച് സന്ദർശിച്ചാല്‍ മതിയാകും. അതുകൂടാതെ എടിഎം അല്ലെങ്കിൽ എസ്ബിഐയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും പുതിയ ചെക്ക് ബുക്ക്‌ നേടാം. 

അതുകൂടാതെ പഴയ കോഡുകൾ അടിസ്ഥാനമാക്കിയുള്ള എല്ലാ ഇടപാടുകളും തുടർന്നും തുടരുമെന്ന് എസ്ബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ കോഡുകൾ ആന്തരികമായി ലയിപ്പിച്ചുവെങ്കിലും, പഴയ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ തത്കാലം റദ്ദാക്കുകയില്ല എന്നും എസ്ബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ലി​യ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ളാ​ണു ജെയ്റ്റ്ലി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. അതുകൂടാതെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ല​യ​ന​നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇ​തി​നാ​യി കേന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജെയ്റ്റ്ലി ചെ​യ​ർ​മാ​നാ​യി ക​മ്മി​റ്റി​യെ രൂപീകരിച്ചിട്ടുണ്ട്. റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ, പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ കമ്മിറ്റിയിലെ എ​ന്നി​വ​രാ​ണ് മറ്റ് അം​ഗ​ങ്ങ​ൾ.

അ​സോ​സി​യേ​റ്റ് ബാ​ങ്കു​ക​ളെ​യും ഭാ​ര​തീ​യ മ​ഹി​ളാ ബാ​ങ്കി​നെ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ല​യി​പ്പി​ച്ചതു കൂടാതെ വി​വി​ധ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ സം​യോ​ജി​പ്പി​ച്ച് ആ​റോ ഏ​ഴോ വ​ലി​യ ബാ​ങ്കു​ക​ൾ ആ​ക്കു​ക​യാ​ണ് ഗ​വ​ൺ​മെ​ന്‍റ് ല​ക്ഷ്യം.